You are Here : Home / USA News

ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്‌സ് ക്ലബ്ബ് വര്‍ഷാന്ത്യവും പുതുവത്സരവും ആഘോഷിച്ചു

Text Size  

Story Dated: Friday, January 03, 2014 04:01 hrs UTC

 

ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്ട് എഷേഴ്‌സ്‌ഹൈം സാന്റാ ഫമീലിയാ പള്ളി ഹാളില്‍ വച്ച് 2013 വര്‍ഷത്തോട് വിട പറഞ്ഞ് പ്രത്യോശയോടെ 2014 നെ വരവേറ്റു. വൈകുന്നേരം എട്ടിന് പരിപാടികള്‍ തുടങ്ങി. ഹാളില്‍ കൂടിയ ക്ലബ്ബ് അംഗങ്ങയെും, സുഹൃത്തുക്കളെയും, അതിഥികളെയും സ്‌പോര്‍ട്‌സ് ക്ലബ്ബ ് പ്രസിഡന്റ് ജോര്‍ജ് ചൂരപ്പൊയ്കയില്‍ സ്വാഗതംചെയ്തു. ഫ്രാങ്ക്ഫര്‍ട്ട് നോര്‍ഡ് ഈസ്റ്റ് ഫൊറോനാ വികാരി ഫാ. ജോണ്‍സണ്‍ പന്തപ്പള്ളില്‍ ആശംസകള്‍ നേര്‍ന്ന് ഭക്ഷണസാധനങ്ങള്‍ ആശീര്‍വദിച്ചു. തുടര്‍ന്ന് വിഭവസമ്യദ്ധമായ സില്‍വെസ്റ്റര്‍ അത്താഴം കഴിച്ചു. നേര്‍ന്നു.

കഴിഞ്ഞുപോയ 2013 ല്‍ കിട്ടിയ അനുഗ്രഹങ്ങള്‍ക്ക് നന്ദിപറഞ്ഞ് പ്രത്യാശയോടെ പുതുവത്സരത്തിലേക്ക് കടക്കാമെന്ന് ജോണ്‍സണ്‍ അച്ചന്‍ പറഞ്ഞു. സെന്റ് ജോസഫ് ഇടവക അസേന്തി ഫാ.സേവ്യര്‍ മാണക്കത്താനും ആഘോഷങ്ങളില്‍ സജീവമായി പങ്കെടുത്തു. തുടര്‍ന്ന് നടത്തിയ സിനിമാറ്റിക്, ബോളിവുഡ് ഗാനാലാപങ്ങളും ഡാന്‍സുകളുമായി അര്‍ദ്ധരാത്രി വരെ ചെലവഴിച്ചു.

അര്‍ദ്ധരാത്രി ക്യത്യം 12 ന് ഷാംപെയിന്‍ നുകര്‍ന്ന് പരസ്പരം പുതുവത്സരാശംസകള്‍ നേര്‍ന്ന് പുത്തനാണ്ടിനെ സ്വാഗതം ചെയ്തു. ഫാ. ജോണ്‍സണ്‍ പന്തപ്പള്ളില്‍ പുതുവത്സരാശംസകള്‍
നേര്‍ന്ന് പുതുവര്‍ഷത്തില്‍ വേണ്ട അനുഗ്രങ്ങള്‍ക്കായി പ്രാര്‍ത്ഥന നടത്തി. ആന്റണി തേവര്‍പാടം, ജോസ് തിനംപറമ്പില്‍, ഗ്രേസി പള്ളിവാതുക്കല്‍, ജെന്‍സി പാലക്കാട്ട് എന്നിവരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ ഗാനങ്ങള്‍ ആലപിച്ചു.പിന്നീട് നയന മനോഹരമായ വെടിക്കെട്ടോടെ പുലര്‍ച്ച വരെ ആഘോഷം തുടര്‍ന്നു. ലില്ലി കൈപ്പള്ളിമണ്ണില്‍ പുതുവത്സരാരംഭത്തില്‍ എല്ലാവര്‍ക്കും മധുരമേറിയ പായസം നല്‍കി. പുതുവത്സരാഘോഷങ്ങള്‍ക്ക് ജോസ് - വിന്‍സ് തിനംപറമ്പില്‍, സൈമണ്‍ കൈപ്പള്ളിമണ്ണില്‍ എന്നിവര്‍ മ്യുസിക് സംവിധാനവും, ശബ്ദവും വെളിച്ചവും നല്‍കി താളാത്മകമാക്കി. സേവ്യര്‍ പള്ളിവാതുക്കല്‍ വര്‍ഷാന്ത്യ- പുതുവത്സരാഘോഷത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.