You are Here : Home / USA News

ഫോമാ മെട്രോ റീജിയണ്‍ കണ്‍വെന്‍ഷനും റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് മീറ്റിംഗും ജനുവരി 25ന്

Text Size  

Story Dated: Wednesday, January 01, 2014 02:14 hrs UTC

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമായുടെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായ ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ കണ്‍വെന്‍ഷന്‍ വിപുലമായ പരിപാടികളോടെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. 2014 ജനുവരി 25- തീയതി ശനിയാഴ്ച ഫ്‌ളോറോല്‍ പാര്‍ക്കിലുള്ള ക്രിസ്ത്യന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ചു റീജിയണല്‍ വൈസ് പ്രസിഡന്റ് ശ്രീ. സ്റ്റാന്‍ലി കളത്തിലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ നാഷ്ണല്‍ പ്രസിഡന്റ് ശ്രീ. ജോര്‍ജ് മാത്യൂ മുഖ്യാതിഥിയായിരിക്കും.

 

ഫിലാഡല്‍ഫിയായില്‍ വച്ചു നടത്തപ്പെടുന്ന നാഷ്ണല്‍ കണ്‍വെന്‍ഷന്റെ റജിസ്‌ട്രേഷന്‍ കിക്ക് ഓഫും തദവസരത്തില്‍ വച്ചു നടത്തപ്പെടുന്നതാണ്. ഫോമായുടെ എഡ്യൂക്കേഷണല്‍ പാര്‍ട്‌നേര്‍സ് ആയ ഗ്രാന്റ് കാന്യന്‍ യൂണിവേഴ്‌സിറ്റിയുടെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കുന്നതാണ്. ഫോമായുടെ ഐതിഹാസിക നേട്ടങ്ങളില്‍ ഒന്നായ ഗ്രാന്റ് കാന്യന്‍ യൂണിവേഴ്‌സിറ്റിയുമായുള്ള പാര്‍ട്ട്ണര്‍ഷിപ്പിനെക്കുറിച്ചും ഫോമാ അംഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിനെക്കുറിച്ചും തദവസരത്തില്‍ വിശദീകരിക്കുന്നതായിരിക്കും.

 

ഫോമാ നാഷണല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ട്രഷറാര്‍ വര്‍ഗീസ് ഫിലിപ്പ് മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍, മുന്‍ ട്രഷറാര്‍ ഷാജി എഡ്വേര്‍ഡ്, നാഷ്ണല്‍ കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് മഠത്തില്‍ ജോസ് എബ്രഹാം എന്നിവരും ചടങ്ങില്‍ സംബന്ധിക്കുന്നതായിരിക്കും. ശനിയാഴ്ച വൈകീട്ട് 4 മണിക്ക് പൊതുയോഗം ആരംഭിക്കുകയും 4.30ന് വിവിധ അംഗ സംഘടനകളുടെ കള്‍ച്ചറല്‍ പ്രോഗ്രാം അരങ്ങേറുകയും ചെയ്യുന്നു. നൂപുര ഡാന്‍സ് അക്കാദമിയുടെ നൃത്തനൃത്ത്യങ്ങളാണ് കണ്‍വെന്‍ഷന്റെ മുഖ്യ ആകര്‍ഷണം. വര്‍ഗീസ് ജോസഫ്, ഷാജി എഡ്വേര്‍ഡ്, ഫിലിപ്പ് മഠത്തില്‍ എന്നിവര്‍ കള്‍ച്ചറല്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കുന്നതാണ്. മെട്രോ റീജിയണ്‍ സെക്രട്ടറി ശ്രീ. ജോസ് വറുഗീസ്, ട്രഷറാര്‍ ശ്രീ. ജേക്കബ് തോമസ് എന്നിവര്‍ മുഴുവന്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കുന്നതായിരിക്കും. സെക്രട്ടറി അറിയിച്ചതാണിത്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് :- സ്റ്റാന്‍ലി കളത്തില്‍- 516- 318-7175, ജോസ് വര്‍ഗീസ്- 917- 817-4115, ജേക്കബ് തോമസ്- 718-406-2541. തിയ്യതി: ജനുവരി 25, 2014. അഡ്രസ്: 26 നോര്‍ത്ത് ടൈസണ്‍ അവന്യൂ(Tyson Avenue, ഫ്‌ളോറല്‍ പാര്‍ക്ക്- ന്യൂയോര്‍ക്ക്-11001, സമയം : 4-7PM

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.