You are Here : Home / USA News

ഈസ്റ്റ്‌ മില്‍സ്‌റ്റോണ്‍ ദേവാലയം ക്രിസ്‌തുമസ്‌ കരോള്‍ നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, December 27, 2013 03:26 hrs UTC

ന്യൂജേഴ്‌സി: രണ്ടായിരാമാണ്ടുകള്‍ക്കു മുമ്പ്‌ മാനവരക്ഷയ്‌ക്കായി ബേദ്‌ലഹേമിലെ കാലിത്തൊഴുത്തില്‍ പിറന്ന ദൈവപുത്രന്റെ ജന്മദിനം ലോകമെമ്പാടും ആചരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ക്രിസ്‌തുമസ്‌ കരോള്‍ ഈസ്റ്റ്‌ മില്‍സ്‌റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയം ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു. ശാന്തിയുടേയും സമാധാനത്തിന്റേയും സ്‌നേഹത്തിന്റേയും സന്ദേശം നാമോരുത്തരിലും നിറയ്‌ക്കുവാന്‍ ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷത്തിലൂടെ സാധിക്കണമെന്ന്‌ വികാരി ഫാ. തോമസ്‌ കടുകപ്പള്ളി ആശംസിച്ചു. ദേവാലയത്തിലെ ഭക്തസംഘടനകള്‍ ഒത്തുചേര്‍ന്ന്‌ ഇടവകയിലെ എല്ലാ വീടുകളിലും സന്ദര്‍ശനം നടത്തി. വാര്‍ഡ്‌ തിരിച്ചു നടത്തിയ ക്രിസ്‌തുമസ്‌ കരോളിന്‌ വാര്‍ഡ്‌ പ്രതിനിധികള്‍ നേതൃത്വം നല്‍കി. ഉണ്ണിയേശുവിന്റെ തിരുപ്പറവി നല്‍കുന്ന സന്ദേശവുമായി പ്രാര്‍ത്ഥനാ ചൈതന്യത്തോടെ നടത്തിയ കരോളിംഗില്‍ ഓരോ വീടുകളിലും കുടുംബ പ്രാര്‍ത്ഥനയോടെ ആരംഭിച്ച്‌, ക്രിസ്‌തുമസ്‌ സന്ദേശം നല്‍കി ക്രിസ്‌തുമസ്‌ ഗാനാലാപനത്തോടെയാണ്‌ സമാപിച്ചത്‌.

 

 

ഇടവക വികാരി അച്ചനോടൊപ്പം മറ്റ്‌ ദേവാലയങ്ങളില്‍ നിന്നുള്ള അച്ചന്മാരും കരോളിംഗില്‍ പങ്കെടുത്തു. ക്രിസ്‌മസ്‌ പാപ്പായുടെ അകമ്പടിയോടെ ഉണ്ണിയേശുവിനെ കൈയ്യിലേന്തി നടത്തിയ കുടുംബ സന്ദര്‍ശനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റേയും നിമിഷങ്ങളായിരുന്നു. എട്ടു വാര്‍ഡുകളിലായി നടത്തിയ കരോളിംഗില്‍ ഇടവകയിലെ 225ല്‍പ്പരം കുടുംബങ്ങള്‍ സന്ദര്‍ശിച്ചതായി മുഖ്യ സംഘാടകരായ സിബി കളപ്പുരയ്‌ക്കല്‍, ജോസ്‌മോന്‍ ജോസഫ്‌ എന്നിവര്‍ അറിയിച്ചു. ജോസ്‌മോന്‍ ജോസഫ്‌ (വാര്‍ഡ്‌ 1), ആനി നെല്ലിക്കുന്നേല്‍ (വാര്‍ഡ്‌ 2), ടോം പെരുമ്പായില്‍ (വാര്‍ഡ്‌ 3), മിനേഷ്‌ ജോസഫ്‌ (വാര്‍ഡ്‌ 4), സണ്ണി വാളിയപ്ലാക്കല്‍ (വാര്‍ഡ്‌ 5), സ്റ്റീഫന്‍ ഈനാശു (വാര്‍ഡ്‌ 6), വിജോ അലക്‌സാണ്ടര്‍ (വാര്‍ഡ്‌ 7), റോയി മാത്യു (വാര്‍ഡ്‌ 8) തുടങ്ങിയവരായിരുന്നു വാര്‍ഡ്‌ പ്രതിനിധികള്‍. സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌. വെബ്‌: www.stthomassyronj.org.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.