You are Here : Home / USA News

ഫിലാഡല്‍ഫിയ ക്‌നാനായ മിഷനില്‍ ക്രിസ്‌മസ്‌ കരോള്‍ സര്‍വീസ്‌ നടത്തി

Text Size  

Story Dated: Thursday, December 26, 2013 04:01 hrs UTC

ജോസ്‌ മാളേയ്‌ക്കല്‍

 

ഫിലാഡല്‍ഫിയ: സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക്‌ മിഷനിലെ കെ. സി. വൈ. എല്‍ യുവജനസംഘടനയുടെ നേതൃത്വത്തില്‍ വീടുകള്‍ കയറിയിറങ്ങിയുള്ള ഈ വര്‍ഷത്തെ ക്രിസ്‌മസ്‌ കരോള്‍ സര്‍വീസ്‌ വളരെ ഭംഗിയായി നടന്നു. മിഷന്‍ ഡയറക്ടര്‍ റവ. ഡോ. മാത്യു മണക്കാട്ട്‌, ട്രസ്റ്റിമാരായ ജോസഫ്‌ മാണി (സണ്ണി പാറയ്‌ക്കല്‍), ക്ലമന്റ്‌ പതിയില്‍ എന്നിവരും മിഷന്‍ കൗണ്‍സില്‍ അംഗങ്ങളും യുവാക്കളുടെ കരോള്‍ പ്രോല്‍സാഹിപ്പിക്കാന്‍ കൂട്ടത്തിലുണ്ടായിരുന്നു. 50 ല്‍ പരം കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ക്‌നാനായ മിഷന്റെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയമാണ്‌. മണക്കാട്ട്‌ അച്ചന്‍ മിഷന്‍ ഡയറക്ടറായി ചാര്‍ജെടുത്തതുമുതല്‍ ഫിലാഡല്‍ഫിയ ക്‌നാനായ മിഷന്‌ വലിയൊരു ആത്‌മീയ ഉണര്‍വ്‌ കൈവന്നിട്ടുണ്ട്‌. സെ. ആല്‍ബര്‍ട്ട്‌ പള്ളിയില്‍ എല്ലാ ഞായറാഴ്‌ച്ചകളിലും വൈകുന്നേരം മൂന്നുമണിമുതല്‍ കുട്ടികള്‍ക്ക്‌ മതപഠനക്ലാസുകളും, തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും, അംഗങ്ങള്‍ക്ക്‌ പരസ്‌പരം പരിചയപ്പെടുന്നതിനും, കൂട്ടായ്‌മ വര്‍ദ്ധിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ള സോഷ്യല്‍ അവറും ക്രമീകരിച്ചിട്ടുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.