You are Here : Home / USA News

ചിരിയുടെ രാജകുമാരന്‍ രാജു മൈലപ്ര ഫോമാ ചിരിയരങ്ങില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, December 16, 2013 11:56 hrs UTC

ന്യൂയോര്‍ക്ക്‌: ഫോമയുടെ കഴിഞ്ഞകാല ഹൂസ്റ്റണ്‍, ലാസ്‌വേഗസ്‌, കാര്‍ണിവല്‍ ഗ്ലോറി കണ്‍വന്‍ഷനുകളില്‍ നര്‍മ്മത്തിലൂടെ ആനുകാലിക സംഭവങ്ങള്‍ അവതരിപ്പിച്ച്‌ ഫോമാ ചിരിയരങ്ങിന്‌ പുതിയ മാനം കണ്ടെത്തിയ പ്രമുഖ എഴുത്തുകാരന്‍ രാജു മൈലപ്ര ചിരിയരങ്ങ്‌ കമ്മിറ്റിയുടെ സാരഥ്യം ഏറ്റെടുത്ത്‌ കഴിഞ്ഞതായി പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ എന്നിവര്‍ അറിയിച്ചു. ഫോമയുടെ ന്യൂയോര്‍ക്ക്‌ കണ്‍വന്‍ഷന്‍ കാര്‍ണിവല്‍ ഗ്ലോറി എന്ന ക്രൂയിസ്‌ കപ്പലില്‍ നടത്തിയപ്പോള്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍, മുന്‍ കേരളാ ചീഫ്‌ സെക്രട്ടറി ഡോ. ബാബു പോള്‍ ഐ.എ.എസ്‌, ഡോ. എം.വി പിള്ള എന്നിവരെ സ്റ്റേജില്‍ അണിനിരത്തി രാജു മൈലപ്ര ചിരിയുടെ മാലപ്പടക്കത്തിന്‌ തിരികൊളുത്തി. ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ എ.വി. ജോര്‍ജ്‌ നര്‍മ്മത്തിന്റെ ശരങ്ങള്‍ തൊടുത്തുവിട്ടെങ്കിലും രാജുവിന്റെ നര്‍മ്മം എക്കാലവും ഓര്‍മ്മിക്കാവുന്നതും വേറിട്ടതുമായിരുന്നു. മലയാളം പത്രത്തിലൂടെ അമേരിക്കയിലെ ആനുകാലിക സംഭവങ്ങളെ തന്റെ തൂലികയിലൂടെ നര്‍മ്മത്തിന്റെ ഭാഷയില്‍ രാജു മൈലപ്ര പ്രതിപാദിക്കുമ്പോള്‍ അതിലെ കാതലായ ആശയങ്ങള്‍ കൊള്ളേണ്ടിടത്തുതന്നെ കൊള്ളുന്നു. 2014 ജൂണ്‍ 26 മുതല്‍ 29 വരെ ഫിലാഡല്‍ഫിയയിലെ വാലി ഫോര്‍ജ്‌ കാസിനോ റിസോര്‍ട്ടില്‍ നടക്കുന്ന ഫോമാ കണ്‍വന്‍ഷനിലെ `ചിരിയരങ്ങ്‌' ഒരു അനുഭവമാക്കി തീര്‍ക്കുവാന്‍ രാജു മൈലപ്രയും എ.വി ജോര്‍ജും ഉള്‍പ്പടെയുള്ള ചിരിയരങ്ങ്‌ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.