You are Here : Home / USA News

ഡാളസ്സിലെ സാഹിത്യസമ്മേളനം ഡിസംബര്‍ 15ലേക്ക് മാറ്റി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 07, 2013 11:04 hrs UTC

ഗാര്‍ലന്റ് : ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ് എഡുകേഷന്‍ സെന്ററും കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും സംയുക്തമായി സംഘടിപ്പിക്കുന്ന എസ്.കെ.പൊറ്റക്കാട് ജന്മശതാബ്ദി അനുസ്മരണവും കെ.രാഘവന്‍ മാസ്റ്റര്‍ അനുസ്മരണ സംഗീത സായാഹ്നവും ഡിസംബര്‍ 15ലേക്ക് മാറ്റിയതായി സെക്രട്ടറി ബാബു.സി.മാത്യൂ, കോര്‍ഡിനേറ്റര്‍ മാരായ ശ്രീ. ജോസ് ഓച്ചാലില്‍, ഹരിദാസ് തങ്കപ്പന്‍ എന്നിവര്‍ അറിയിച്ചു. ഡാളസ്സിലെ കാലാവസ്ഥ പ്രതികൂലമായതിനാല്‍ പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടായതിനാലാണ് സാഹിത്യ സമ്മേളനം മാറ്റിവെച്ചത്. മുന്‍ തീരുമാന പ്രകാരം പരിപാടികള്‍ നടക്കുമെന്ന തീയ്യതിയില്‍ മാത്രമാണ് മാറ്റം വരുത്തിയിരിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.