You are Here : Home / USA News

യുഗപുരുഷന്, മഹാത്മാ മണ്ടേലയ്ക്ക് ഫൊക്കാനയുടെ ആദരാഞ്ജലികള്‍

Text Size  

Story Dated: Friday, December 06, 2013 08:23 hrs EST

ഗാന്ധിജിയുടെ പാത പിന്തുടര്‍ന്ന് വര്‍ണ്ണ വിവേചനത്തിനെതിരെ പോരാടി ജീവിതത്തിന്റെ നല്ലൊരുപങ്കും ജയിലില്‍ ഹോമിച്ച് കറുത്തവര്‍ഗ്ഗക്കാര്‍ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത മഹാത്മാവിന് ഫൊക്കാനയുടെ അനുശോചനങ്ങള്‍ അറിയിക്കുന്നതായി പ്രസിഡന്റ് മറിയാമ്മ പിള്ള, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ അറിയിച്ചു. ചില ജന്മങ്ങള്‍ അസാധാരണമാണ്, അത്തരം ഒരു ജന്മമെന്നോ അവതാരമെന്നോ വേണം മണ്ടേലയേക്കുറിച്ച് പറയുവാന്‍.

 

ഗാന്ധിജിയും, മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങും, നെല്‍സണ്‍ മണ്ടേലയും അത്തരം അവതാരങ്ങളില്‍ ചിലര്‍ മാത്രമാണ്. അവരൊക്കെ ഒരുന്നാളും മരിക്കില്ല, അവര്‍ നേടിത്തന്ന സ്വാതന്ത്ര്യത്തെ ഓര്‍ക്കുമ്പോള്‍ , ആ സ്വാതന്ത്ര്യം നിലനിലനില്‍ക്കുന്നിടത്തോളം നാള്‍ ; മനുഷ്യ ജന്മം ഉള്ളടത്തോളം കാലം! അദ്ദേഹത്തിന്റെ നഷ്ടം ദക്ഷിണാഫ്രിക്കയ്ക്ക് മാത്രമല്ല, ലോകത്തിനു തന്നെ ഒരു തീരാ നഷ്ടമാണ്; പ്രസിഡന്റ് മറിയാമ്മ പിള്ള, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More