You are Here : Home / USA News

ഐസ് സ്റ്റോം: ഡാളസ് ഫോര്‍ട്ട് വര്‍ത്ത് വിമാനത്താവളത്തില്‍ ഡിസം.6-ലെ 700 വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, December 06, 2013 08:02 hrs EST

ഡാളസ് : നോര്‍ത്ത് ടെക്‌സസ്സില്‍ പ്രത്യേകിച്ച് ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് പ്രദേശങ്ങളില്‍ ഡിസംബര്‍ 5 വ്യാഴാഴ്ച ഉച്ചമുതല്‍ അനുഭവപ്പെടുന്ന അതിശൈത്യവും, ഐസ് സ്റ്റോമും വിമാന സര്‍വ്വീസുകളെ സാരമായി ബാധിച്ചു. ഡിസംബര്‍ 5 രാത്രിയില്‍ താപനില ഫ്രീസിങ്ങ് പോയന്റിലും താഴുവാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. വിമാനതാവളത്തിലെ റണ്‍വേകളില്‍ ഐസ് രൂപപ്പെടുമെന്നള്ളതിനാല്‍ വെള്ളിയാഴ്ച ഡാളസ്സില്‍ നിന്നും പറന്നുയരേണ്ടതും, ലാന്റ് ചെയ്യേണ്ടതുമായി അഞ്ഞൂറോളം അമേരിക്കന്‍ എയര്‍ലൈന്‍സ്, 48 സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 700 സര്‍വ്വീസുകള്‍ റദ്ദ് ചെയ്തതായി വിമാന കമ്പനികള്‍ അറിയിച്ചു. ഡിസംബര്‍ 5 മുതല്‍ 7വരെ യാത്രചെയ്യുന്നതിന് ടിക്കറ്റെടുത്തിട്ടുള്ളവര്‍ക്ക് ഡിസംബര്‍ 10വരെ യാത്രചെയ്യുന്നതിന് ടിക്കറ്റുകള്‍ വീണ്ടും വിതരണം ചെയ്യുമെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. വെള്ളിയാഴ്ച നോര്‍ത്ത് ടെക്‌സസ്സിലെ പല കോളേജുകള്‍ക്കും, സ്‌ക്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡാളസ്സിലെ പല പരിപാടികളും മാറ്റിവച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വെള്ളിയാഴ്ച യാത്രചെയ്യുന്നവര്‍ മുന്‍കൂട്ടി വിമാനതാവളത്തില്‍ വിളിച്ച് ഉറപ്പുവരുത്തിയതിന് ശേഷമേ വീട്ടില്‍ നിന്നും പുറപ്പെടാവൂ എന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More