You are Here : Home / USA News

ഗ്രൂപ്പ് പോരുകള്‍ കോണ്‍ഗ്രസിനെ തകര്‍ക്കുന്നു: ചാരുമൂട് ജോസ്

Text Size  

Story Dated: Friday, December 06, 2013 08:01 hrs EST

ചാരുമൂട് ജോസ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ 125 വര്‍ഷത്തിലധികം കാലപ്പഴക്കമുള്ള അതിശക്മായി ഇന്ത്യഭരിച്ചിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ ഇന്നത്തെ അതീവ ദുര്‍ബല പാര്‍ട്ടിയായി മാറ്റിയത് കാലാകാലങ്ങളില്‍ നേതൃസ്ഥാനം അലങ്കരിച്ചിട്ടുള്ള കുലംകുത്തികളായ നേതാക്കന്മാരാണ്. പാര്‍ട്ടിയെ വെട്ടിപ്പിളര്‍ത്തി ശക്തരായ നേതാക്കളെ വിരട്ടിയോടിച്ച് പാര്‍ട്ടിയെ അതീവ ദുര്‍ബലമാക്കിയിരിക്കുന്നു.

 

 

 

 

കഴിഞ്ഞ പതിറ്റാണ്ടില്‍ അഴിമതിചുമലില്‍ ഏറ്റി, നാടിന്റെ സമ്പത്തിനെ കാര്‍ന്നു തിന്നുന്നവര്‍ക്കു അത്താണിയായി പാര്‍ട്ടി നിന്നത് സ്വന്തം പാര്‍ട്ടിയുടെ ശവക്കുഴി ആഴത്തില്‍ തോണ്ടുമായിരുന്നുവെന്നും ആരും ശ്രദ്ധിക്കപ്പെടാതെ പോവില്ല. വിരലില്‍ എണ്ണാന്‍ മാത്രം സംസ്ഥാനങ്ങളില്‍ അധികാരം നിലനിര്‍ത്താന് സാധിക്കുന്നുള്ളൂ എന്നോര്‍ത്തു, ഈ മഹാരാജ്യത്തില്‍ അനേകം നല്ല കോണ്‍ഗ്രസ്സുകാര്‍ നെടുവീര്‍പ്പിടുന്ന സാഹചര്യത്തിലും, നമ്മുടെ കൊച്ചുകേരളത്തില്‍ കുരങ്ങിന്റെ കയ്യില്‍ പൂമാലകിട്ടയതു പോലെ ഗ്രൂപ്പിസം അതിന്റെ ഔന്ന്യത്തില്‍ എത്തിനില്‍ക്കുന്നു. പാര്‍ട്ടിക്കു വാല്‍ ചേര്‍ത്ത് നശിപ്പിച്ച ഈ ചെകുത്താന്മാരെ പൊതുജനവും സാധാരണ കോണ്‍ഗ്രസ്സുകാരും വച്ചു പൊറിപ്പിക്കില്ല.

 

ശക്തമായി ബാലറ്റു പേപ്പറുകളില്‍ നിഷേധവോട്ടുകള്‍ കുമിഞ്ഞുകൂടും. അവസാന കമ്മ്യൂണിസ്റ്റ് സിദ്ധാന്തവും കേരളത്തില്‍ നശിക്കാന്‍ ഭാവിക്കുമ്പോള്‍ അതു മുതലെടുക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിനു കഴിയുന്നില്ല. മറിച്ച് അവര്‍ക്കു വളം വച്ചു കൊടുക്കാന് മടിക്കുന്നുമില്ല. ഇപ്പോള്‍ നടക്കുന്ന സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുപ്പുഫലം ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തു വരുമ്പോള്‍ കോണ്‍ഗ്രസ്സ് നേതൃത്വം തരിച്ചു പോകും. കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ ഈ നിലയിലെത്തിക്കാന്‍ ആവേശത്തോടെ ഗ്രൂപ്പുവഴക്കുകള്‍ നടത്തുന്ന ദ്രോഹികളായ നേതാക്കന്മാര്‍ ഹൃദയം പൊട്ടി മരിക്കട്ടെ! എല്ലാ കോണ്‍ഗ്രസ്സ് അനുഭാവികളും നടുക്കത്തോടെ വരും നാള്‍ കഴിയേണ്ടിവരും. കേരളം നന്നാക്കാന്‍ ഉമ്മന്‍ചാണ്ടി മാത്രം വിചാരിച്ചാല്‍ നടക്കില്ല. വിവേകമുള്ള സഹമന്ത്രിമാരും വേണമായിരുന്നു. നാവടക്കി പണിയെടുക്കാന്‍ തയ്യാറാണെങ്കില്‍ ഇനിയും കേരളത്തില്‍ സാദ്ധ്യതയുണ്ട്.

 

 

വി.എം. സുധീരനെ മുഖ്യമന്ത്രിയാക്കുക.

രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കുക.

ഗ്രൂപ്പുകള്‍ ഇല്ലാതാക്കുക.

പ്രണാബ് മുഖര്‍ജിയെ ഉടന്‍ പ്രധാനമന്ത്രിയാക്കുക.

ആന്റണി സാറിനെ പ്രസിഡന്റാക്കുക.

ഭാവിയിലെങ്കിലും എന്തെങ്കിലും പ്രതീക്ഷിക്കാന്‍ വകയുണ്ടാകും

 കമ്മ്യൂണിസം നശിക്കട്ടെ!

കോണ്‍ഗ്രസ് നീണാള്‍ വാഴട്ടെ!

മതേതരത്വം നിലനിര്‍ത്തുക.

ഭാരത്മാതാകീ ജയ് ജയ്ഹിന്ദ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More