You are Here : Home / USA News

മാര്‍ ബര്‍ണബാസ്‌ തിരുമേനി അനുസ്‌മരണം ഡിസംബര്‍ എട്ടിന്‌

Text Size  

Story Dated: Friday, December 06, 2013 07:42 hrs EST

വര്‍ഗീസ്‌ പോത്താനിക്കാട്‌

 

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന അഭി. മാത്യൂസ്‌ മാര്‍ ബര്‍ണബാസിന്റെ ഓര്‍മ്മ ഡിസംബര്‍ എട്ടിന്‌ ഞായറാഴ്‌ച വാലി കോട്ടേജ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ കൊണ്ടാടുന്നു. നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി. സക്കറിയാ മാര്‍ നിക്കളാവോസ്‌ മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും അനുസ്‌മരണ ശുശ്രൂഷകളും നടത്തും. ഇടവക വികാരി ഫാ. മാത്യു തോമസ്‌, ഫാ.ഡോ. കെ.കെ. കുര്യാക്കോസ്‌ എന്നിവര്‍ സഹകാര്‍മികരായിരിക്കും. ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന്‌ വി. കുര്‍ബാനയും, അനുസ്‌മരണ ശുശ്രൂഷകളും ഉണ്ടായിരിക്കും. കുര്‍ബാനാനന്തരം നടക്കുന്ന പൊതുസമ്മേളനത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ അനുസ്‌മരണ പ്രഭാഷണങ്ങള്‍ നടത്തും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. മാത്യു തോമസ്‌ (വികാരി) 845 671 0298, വിത്സന്‍ മാത്യു (ട്രഷറര്‍), ജോര്‍ജ്‌ ഫിലിപ്പ്‌ (സെക്രട്ടറി), പോള്‍ കറുകപ്പള്ളി (സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗം).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More