You are Here : Home / USA News

ഫൊക്കാനാ കണ്‍വന്‍ഷന്‍: രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ ന്യൂജേഴ്‌സിയില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, December 05, 2013 06:31 hrs EST

ന്യൂജേഴ്‌സി: ജൂലൈ 4 മുതല്‍ 6 വരെ ഷിക്കാഗോയില്‍ നടക്കുന്ന ഫൊക്കാനാ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി- മഞ്ചിന്റെ ആഭിമുഖ്യത്തില്‍ എഡിസണിലെ അരോമാ റെസ്റ്റോറന്റില്‍ വെച്ച്‌ നടന്നു. ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ള ഇവിടെനിന്നുള്ള ആദ്യ രജിസ്‌ട്രേഷന്‍ ഫോം മഞ്ച്‌ പ്രസിഡന്റ്‌ ഷാജി വര്‍ഗീസില്‍ നിന്നേറ്റുവാങ്ങി. മഞ്ചില്‍ നിന്ന്‌ 15 കുടുംബങ്ങള്‍ സ്‌പോണ്‍സര്‍മാരായി രജിസ്റ്റര്‍ ചെയ്യുമെന്ന്‌ ഷാജി വര്‍ഗീസ്‌ അറിയിച്ചു. ഫൊക്കാനാ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, മഞ്ച്‌ സെക്രട്ടറി ഉമ്മന്‍ ചാക്കോ, ജോയിന്റ്‌ സെക്രട്ടറി അരുണ്‍ സദാശിവന്‍, ട്രഷറര്‍ സുജാ ജോസ്‌, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി അംഗം ജോസ്‌ ജോയി, ആനന്ദ്‌, മഞ്‌ജു ചാക്കോ എന്നിവരും പങ്കെടുത്തു. ഷിക്കാഗോയിലെ ഒഹയര്‍ ഹയത്ത്‌ റീജന്‍സി ഹോട്ടലില്‍ വെച്ചാണ്‌ ത്രിദിന കണ്‍വന്‍ഷന്‍ നടക്കുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More