You are Here : Home / USA News

ഫോമാ കണ്‍വന്‍ഷന്‍ കിക്ക്‌ഓഫ്‌ കാനഡയില്‍ ഡിസംബര്‍ 14-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, December 05, 2013 11:29 hrs UTC

ടൊറന്റോ: 2014 ജൂണ്‍ 26 മുതല്‍ 29 വരെ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്റെ മുന്നോടിയായി വടക്കേ അമേരിക്കയിലെ പതിനൊന്ന്‌ റീജിയനുകളില്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫുകള്‍ നടന്നുവരികയാണ്‌. ഫോമയുടെ കാനഡയിലെ കിക്ക്‌ ഓഫ്‌ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ കെ. തോമസിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 14-ന്‌ ശനിയാഴ്‌ച നാലുമണിക്ക്‌ ടൊറന്റോയില്‍ നടക്കും. കാനഡയിലെ പ്രമുഖ മലയാളി അസോസിയേഷനായ കനേഡിയന്‍ മലയാളി അസോസിയേഷന്റെ (സി.എം.എ)യുടെ നേതൃത്വത്തില്‍ വിവിധ അസോസിയേഷനുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ്‌ കിക്ക്‌ഓഫ്‌നടത്തുന്നത്‌. കണ്‍വന്‍ഷന്‌ മുന്നോടിയായി കാനഡയില്‍ നടക്കുന്ന കിക്ക്‌ഓഫില്‍ ഫോമയുടെ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്‌ തുടങ്ങി ഫോമയുടെ ഒട്ടേറെ ദേശീയ നേതാക്കള്‍ പങ്കെടുക്കുന്നു. കനേഡിയന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ബോബി സേവ്യറിന്റെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി കണ്‍വന്‍ഷന്‍ കിക്കോഫിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. വിനോദ്‌ കൊണ്ടൂര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.