You are Here : Home / USA News

പ്രവാസി ഭാരതീയ ദിവസ്‌ ആഘോഷങ്ങള്‍ 2014 ജനുവരി 9 മുതല്‍ 11 വരെ തിരുവനന്തപുരത്ത്‌

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, December 02, 2013 02:23 hrs UTC

പന്ത്രണ്ടാമത്‌ പ്രവാസി ഭാരതീയ ദിവസ്‌ ആഘോഷങ്ങള്‍ 2014 ജനുവരി 9 മുതല്‍ 11 വരെ തിരുവനന്തപുരത്ത്‌ വെച്ച്‌ ആഘോഷിക്കുന്നതാണ്‌. രാഷ്‌ട്രത്തിന്റെ സമഗ്രമായ വളര്‍ച്ചയ്‌ക്കും സമ്പല്‍സമൃദ്ധിക്കും വേണ്ടി സ്‌തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രവാസി ഭാരതീയരെ അംഗീകരിക്കുന്നതിനും, ആദരിക്കുന്നതിനും വേണ്ടി 2002ല്‍ വാജ്‌പേയി സര്‍ക്കാരാണ്‌ ജനുവരി 9 `പ്രവാസി ഭാരതീയ ദിന`മായി പ്രഖ്യാപിച്ചത്‌. 2003 മുതല്‍ കേരളത്തിലും പ്രവാസി ഭാരതി ന്യൂസ്‌ ബുള്ളറ്റിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും `പ്രവാസി ഭാരതീയ ദിനം' ആഘോഷിച്ചു വരുന്നു. രാഷ്‌ട്രീയസാമൂഹ്യ രംഗത്തെ പ്രമുഖര്‍, പ്രവാസി മലയാളികള്‍, ബിസിനസ്സുകാര്‍, കലാകാരന്മാര്‍, വിദ്യാഭ്യാസ വിചക്ഷണന്മാര്‍ തുടങ്ങിയവരെ പ്രവാസി ഭാരതീയ ദിനത്തില്‍ ആദരിക്കാറുണ്ട്‌. മടങ്ങിയെത്തിയ പാവപ്പെട്ട ഗള്‍ഫ്‌ മലയാളികള്‍, വിദ്യാര്‍ത്ഥികള്‍, രോഗങ്ങള്‍ കൊണ്ട്‌ കഷ്ടപ്പെടുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്ക്‌ ആഘോഷവേളയില്‍ സാമ്പത്തിക സഹായം നല്‍കാറുണ്ട്‌. 2014 ജനുവരി 11ന്‌ തിരുവനന്തപുരം മസ്‌കറ്റ്‌ ഹോട്ടലില്‍ വെച്ച്‌ നടക്കുന്ന സമാപന സമ്മേളനത്തില്‍ വെച്ച്‌ പ്രവാസി ഭാരതി (കേരള) അവാര്‍ഡ്‌ ഏറ്റുവാങ്ങി ആദരിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ വിശദമായ ബയോഡേറ്റയും, ഫോട്ടോയും pravasibharathibulletin@gmail.com എന്ന ഇമെയിലിലേക്ക്‌ അയക്കേണ്ടതാണ്‌. ഫോണ്‍: 9847131456 (എസ്‌. അഹമ്മദ്‌).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.