You are Here : Home / USA News

ഫോര്‍ട്ട് വര്‍ത്ത് പുതിയ ബിഷപ്പായി റവ. മോണ്‍സിഞ്ഞോര്‍ മൈക്കിള്‍ ഓല്‍സന്നനെ പോപ്പ് നിയമിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, November 22, 2013 11:25 hrs UTC

ഫോര്‍ട്ട് വര്‍ത്ത്(ടെക്‌സസ്): നോര്‍ത്ത് ടെക്‌സസ്സിലെ 90 ഇടവകകളും, 710,000 കത്തോലിക്കാ വിശ്വാസികളും ഉള്‍ക്കൊള്ളുന്ന ഫോര്‍ട്ട് വര്‍ത്ത് ഡയോസിസിന്റെ ബിഷപ്പായി ഇര്‍വിങ് ഹോളിട്രിനിറ്റി സെമിനാരി റക്കട്ടറായ റവ. മോണ്‍സിഞ്ഞോര്‍ മൈക്കിള്‍ ഓല്‍സത്തെ പോപ്പ് ഫ്രാന്‍സീസ് നിയമിച്ചു. 47 വയസ്സുള്ള റവ. മൈക്കിള്‍ ഓല്‍സണ്‍ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പുമാരില്‍ രണ്ടാമനാണ്. ഫോര്‍ട്ട് വര്‍ത്തില്‍ നിന്നും ആദ്യമായാണ് ബിഷപ്പ് സ്ഥാനത്തേക്ക് ഒരു പുരോഹിതന്‍ നിയമിതനാകുന്നത്. ജനുവരി 29 ഫോര്‍ട്ട് വര്‍ത്ത് കണ്‍വന്‍ഷന്‍ സെന്ററില്‍ സ്ഥാനാഭിഷേകം നടക്കും. ഫോര്‍ട്ട് വര്‍ത്ത് ബിഷപ്പായിരുന്നു കെവിന്‍വാന്‍ കാലിഫോര്‍ണിയാ ഓറഞ്ചു ഡയോസിസ് ബിഷപ്പായി നിയമനം ലഭിച്ച ഒഴിവിലാണ് മോണ്‍സിഞ്ഞോര്‍ മൈക്കിള്‍ നിയമിതനായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.