You are Here : Home / USA News

മധുസൂദനന്‍ നായരുടെ വേര്‍പാട് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനു തീരാനഷ്ടം

Text Size  

Story Dated: Thursday, November 21, 2013 09:36 hrs UTC

ന്യൂയോര്‍ക്ക്: കഴിഞ്ഞദിവസം (നവംബര്‍ 20ന്) ന്യൂയോര്‍ക്കില്‍ നിര്യാതനായ റാന്നി വയ്യാറ്റുപുഴ വളനിലേത്ത് മധുസൂദനന്‍ നായരുടെ അകാല നിര്യാണത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ അനുശോചനം അറിയിക്കുന്നതായി പ്രസിഡന്റ് ജോയി ഇട്ടന്‍ അറിയിച്ചു. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി ന്യൂയോര്‍ക്ക് വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടിയിലുള്ള ന്യൂറോഷല്‍ സിറ്റി നിവാസിയായിരുന്ന മധുസൂദനന്‍ നായര്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുന്‍ ഭാരവാഹിയും, സജീവ പ്രവര്‍ത്തകനുമായിരുന്നു. കൂടാതെ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്റെ ഭാര്യാസഹോദരന്‍ കൂടിയാണ് ശ്രീ. മധുസൂദനന്‍. അദ്ദേഹത്തിന്റെ വേര്‍പാട് അസോസിയേഷനും, വെസ്റ്റ്ചെസ്റ്റര്‍ മലയാളി സമൂഹത്തിനും ഒരു തീരാനഷ്ടം തന്നെയാണെന്ന് പ്രസിഡന്റ് ജോയി ഇട്ടന്‍, വൈസ് പ്രസിഡന്റ് രാജന്‍ ടി. ജേക്കബ്, ട്രഷറര്‍ കുരൂര്‍ രാജന്‍ എന്നിവര്‍ അറിയിച്ചു. നവംബര്‍ 24 ഞായറാഴ്ച വൈകുന്നേരം 5 മണിമുതല്‍ 9 മണിവരെ ന്യൂറോഷലിലെ 16 ഷേ പ്ലെയിസിലുള്ള ലോര്‍ഡ് ആന്‍ഡ് മാക്സി ഫ്യൂണറല്‍ ഹോമില്‍ വെച്ച് പൊതുദര്‍ശനം ഉണ്ടായിരിക്കുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.