ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബെല്‍റോസിലുള്ള നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ ആസ്ഥാനത്ത് പതിവുപോലെ ഈ വര്‍ഷവും മണ്ഡലകാല ഭജന ഭക്തിനിര്‍ഭരമായ ശരണം വിളികളോടെ നവംബര്‍ പതിനാറാം തീയതി മുതല്‍ ആരംഭിച്ചു. ഈ വര്‍ഷം ശ്രീ സുധാകരന് പിള്ള പുതുക്കിപ്പണിത ശ്രീകോവിലിന് മുന്പില് കൂടിയ ഭക്തജനങ്ങള്‍ക്ക് നാട്ടിലെ ഒരു ക്ഷേത്ര മുറ്റത്ത് എത്തിച്ചേര്‍ന്ന പ്രതീതി ഉളവാക്കി. ഭജന കമ്മിറ്റി ചെയര്‍ പെഴ്സണ്‍ ശ്രീ ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലാണ് ഭജന നടക്കുന്നത്. മണ്ഡലകാലം മുഴുവന്‍ എല്ലാ ശനിയാഴ്ചയും വൈകിട്ട് ആറു മണി മുതല്‍ ഭജന ഉണ്ടായിരിക്കുന്നതാണെന്ന് പ്രസിഡന്റ് ശ്രീമതി വനജ നായര്‍ അറിയിച്ചു.
എന്‍.ബി.എ. റിലിജിയസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ക്ലാസ്സില്‍ അഭ്യസിക്കുന്ന ഗാനങ്ങള്‍ ആലപിച്ചപ്പോള്‍, റിലീജിയസ് ക്ലാസുകളിലൂടെ മലയാള ഭാഷയില്‍ അവര്‍ നേടിയ പരിജ്ഞാനം ഏവരേയും അത്ഭുതപ്പെടുത്തി. റിലിജിയസ് സ്കൂളിന്റെ പ്രവര്‍ത്തനം പ്രിന്‍സിപ്പല്‍ രുഗ്മിണി നായരുടെ നേതൃത്വത്തില്‍ പൂര്‍വാധികം ഭംഗിയായി നടന്നു വരുന്നു എന്ന് സെക്രട്ടറി കലാ സതീഷ് അറിയിച്ചു. കുന്നപ്പള്ളില്‍ രാജഗോപാല്‍, പ്രഭാകരന് നായര്‍, ബാലകൃഷ്ണന് നായര്‍ എന്നിവരാണ് റിലിജിയസ് സ്കൂള്‍ അധ്യാപകര്‍.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍
Comments