You are Here : Home / USA News

ഫീനിക്‌സില്‍ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 20, 2013 11:37 hrs UTC

ഫീനിക്‌സ്‌: സമൂഹത്തില്‍ അധ:കൃതരായി മുദ്രകുത്തപ്പെട്ടവരുടെ ഇടയില്‍ ക്രിസ്‌തുസ്‌നേഹം പ്രാവര്‍ത്തികമാക്കി ജീവിച്ച്‌ സ്വര്‍ഗ്ഗകിരീടമണിഞ്ഞ വഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ഫീനിക്‌സ്‌ ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ വെച്ച്‌ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. ഒരുകാലത്ത്‌ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു മാറ്റിനിര്‍ത്തപ്പെട്ട ദളിത്‌ വര്‍ഗ്ഗത്തിനുവേണ്ടിയായിരുന്നു കുഞ്ഞച്ചന്‍ ജീവിതം സമര്‍പ്പിച്ചത്‌. പ്രശസ്‌തി ആഗ്രഹിക്കാതെ അവഗണിക്കപ്പെട്ടവരുടെ ഇടയില്‍ ശുശ്രൂഷ ചെയ്‌ത ഒരു സാധു വൈദീകനായിരുന്നു വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്‍. പേരിനും പ്രശസ്‌തിക്കുംവേണ്ടി പരക്കംപായാതെ സമൂഹത്തിലെ അശരണരോടും അവഗണിക്കപ്പട്ടവരോടും ക്രിസ്‌തുസ്‌നേഹം പങ്കുവെച്ചാല്‍ ക്രൈസ്‌തവ ജീവിതം പുണ്യാത്മകമാകുമെന്നാണ്‌ കുഞ്ഞച്ചന്റെ ജീവിതം നല്‌കുന്ന സന്ദേശമെന്ന്‌ ഫാ. മാത്യു മുഞ്ഞനാട്ട്‌ തിരുനാള്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ കുഞ്ഞച്ചന്റെ ചിത്രവും വഹിച്ചുകൊണ്ടുള്ള തിരുനാള്‍ പ്രദക്ഷിണം, തിരുശേഷിപ്പ്‌ വണക്കം, നേര്‍ച്ചവിളമ്പ്‌ എന്നിവ തിരുനാള്‍ കര്‍മ്മങ്ങളെ ഭക്തിസാന്ദ്രമാക്കി. തിരുനാള്‍ കര്‍മ്മങ്ങളില്‍ വികാരി ഫാ. മാത്യു മുഞ്ഞനാട്ട്‌ കാര്‍മികത്വം വഹിച്ചു. കുഞ്ഞച്ചന്റെ നാമത്തിലുള്ള ഫാമിലി യൂണീറ്റാണ്‌ തിരുനാല്‍ ഏറ്റെടുത്ത്‌ നടത്തിയത്‌. ആഘോഷങ്ങളുടെ ഭാഗമായി സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. ട്രിസ്റ്റിമാരായ ഷാജി പാംപ്ലാനി, അനീഷ്‌ കൊട്ടേരി, വാര്‍ഡ്‌ പ്രതിനിധി റെയ്‌സണ്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. മാത്യു ജോസ്‌ കുര്യംപറമ്പില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.