ഏപ്രില്‍ എട്ടിനു ബുധനാഴ്ച അന്തരിച്ച മേരിക്കുട്ടി തോമസിന്റെ (ലീലാമ്മയുടെ) സംസ്കാര ശുശ്രുഷ ഏപ്രില്‍ 15 ബുധനാഴ്ച സ്പാര്ക്കിലിലുള്ള റോക്ലാന്‍ഡ് സെമിത്തേരിയല്‍ നടക്കുന്നതാണ്.
ഏപ്രില്‍ 14-നു ചൊവ്വാഴ്ച രാവിലെ 11 മണി മുതല്‍ മാര്‍ത്തോമസഭയുടെ നിശ്ചിത ആരാധനകളായ ഒന്നും രണ്ടും ആരാധന ന്യൂയോര്‍ക് സെയിന്റ ്തോമസ് മാര്‍ത്തോമ ഇടവകയുടെ ആഭിമുഖ്യത്തില്‍ ZOOM വഴി ഇടവക വികാരി റവ സാജു സി പാപ്പച്ചന്റെ അധ്യക്ഷതയില്‍ നടത്തപ്പെട്ടു. പി.റ്റി തോമസിന്റെ സഹോദരന് റവ പി.റ്റി. കോശി കൗമാചൊല്ലിയതോടെ ആരാധന ആരംഭിച്ചു.
ഒന്നാം ആരാധനക്ക്ശേക്ഷം അനുശോചന സമ്മേളനം നടത്തി. മാര്‍ത്തോമാസഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന അധിപന് ഐസക് മാര്‍ ഫിലെക്സിനോസ് തിരുമേനി, , സെന്റ് തോമസ് മാര്‍ത്തോമ ഇടവകയുടെ മുന്‍ വികാരി റവ ഡോ. കെ. എ എബ്രഹാം, മേരീകുട്ടിയുടെ കൊച്ചുമകന് ലുക്ക് ജോര്‍ജ് സൈമണ്‍, സഹോദരികളായ സൂസന് ജോര്‍ജ്, റേച്ചല്‍ മാത്യു, മിനി ജേക്കബ്, മേരിക്കുട്ടിയുടെ സഹോദരി പുത്രന്മാരായ റവ പ്രതിഷ് ജോര്‍ജ്, റിജോ ജോര്‍ജ്, കസിന്‍സ് തോമസ് വര്‍ഗീസ്, ഇ.ഏ.ഡാനിയേല്‍, ഡോ.വര്‍ഗീസ് എബ്രഹാം, ഇടവക അംഗങ്ങളായ ശോശാമ്മ എബ്രഹാം , ജോണ്‍ എബ്രഹാം , എം.സി. ചാക്കോ, മത്തായി ചെറുതോണ്, പി.റ്റി. തോമസിന്റെ കസിന്‍സ് ചാണ്ടപ്പിള്ള വര്‍ഗീസ്, റവഡോ. എബ്രഹാം മാത്യു തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.
മകള്‍ അറ്റോര്‍ണി ലിന്‍സി ജേക്കബ് മമ്മിയുടെ ജീവിതത്തെ അനുസ്മരിച്ചും മമ്മിപകര്ന്നുതന്ന നല്ലജീവിതത്തെകുറിച്ചും സംസാരിച്ചു.
അനുശോചന സമ്മേളനത്തിന് ശേക്ഷം മാര്‍ത്തോമസഭയുടെ നിശ്ചിത രണ്ടാംആരാധന ഇടവക വികാരി റവ സാജുസിപാപ്പച്ചന്റെ അധ്യക്ഷതയില്ന ടത്തി.
ആരാധനകളില്‍ ഷേര്‍ലി തോമസ്, സാറാമ്മ ജോസ്, ഡോ. ബട്സി തോമസ്, മെബിന് മാത്യൂഎന്നിവര് പാട്ടുകള്‍പാടി. മേരിക്കുട്ടിയുടെ കൊച്ചുമക്കള്‍ സേലാ സൈമണ്‍, തോമസ് സൈമണ്‍, നിക്കോളാസ് തോമസ് എന്നിവര്‍ വേദപാഠം വായിച്ചു.
ആരാധനകളിലും അനുശോചനസമ്മേളനത്തിലും മാര്‍ത്തോമാസഭയുടെ നോര്‍ത്ത് അമേരിക്കന്ഭദ്രാസന അധിപന് ഐസക് മാര്‍ ഫിലെക്സിനോസ് തിരുമേനി റവ സാജു സി. പാപ്പച്ചന്, റവ പി.റ്റി. കോശി, റവ ടി. സി ചെറിയാന്, റവഡോ. കെഎഎബ്രഹാം, റവഡോ. എബ്രഹാം മാത്യു, റവ. ഫിലെമോന് കോശി, റവ ജേക്കബ് തോമസ്. റവ അലക്സ് കോലത്തു, റവ ജയ്സണ്‍ തോമസ്, റവപ്രതിഷ് ജോര്‍ജ് എന്നി വൈദീകരും അനവധിസുഹൃത്തുക്കളും കുടുംബഅംഗങ്ങളുംലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പങ്കെടുത്തു.
44 വര്‍ഷത്തെ വിവാഹ ജീവിതത്തിലൂടെ തന്റെജീവിതത്തിന്റെ മാറ്റാനാകാത്ത ഘടകം ആയിത്തീര്‍ന്ന ലീലാമ്മയുട ജീവിതത്തെകുറിച്ച് പി.റ്റി. തോമസും സംസാരിച്ചു. മകന് ലിറ്റന്‍ തോമസ് നന്ദിപ്രകാശിപ്പിച്ചു
ഇടവക സെക്രട്ടറി ഉല്ലാസ് താന്നിക്കല്‍ എംസി ആയി പ്രവര്‍ത്തിച്ചു. ്രജോണ് എബ്രഹാം, ലിറ്റന്‍ തോമസ് എന്നിവര്‍ TECHNOLOGY കൈകാര്യംചെയ്തു
ബുധനാഴ്ച രാവിലെ പത്തുമണിക്ക് ഓറഞ്ച്കൗണ്ടിയില് ഉള്ള SMITH SEAMAN AND QUACKERBUSH ഫ്യൂണറല്‍ ഹോമില്‍ മാര്‍ത്തോമാസഭയുടെ നിശ്ചിത മൂന്നാം ആരാധന ആരംഭിക്കും. പതിനൊന്നു മണിയോടെ റോക്ലാന്‍ഡില്‍ ഉള്ള റോക്ലാന്‍ഡ് സെമീറ്ററിയിലേക്കു മേരികുട്ടിയുടെ അന്ത്യയാത്ര ആരംഭിക്കും . 12 മണിയോടെ സംസ്കാരശുശ്രൂഷ നടക്കും.
ഇപ്പോഴത്തെ പ്രത്യേകസാഹചര്യത്തില്‍ zoom വഴി ആയി സംസ്കാരശുശ്രുഷകളില്‍ പങ്കെടുക്കാവുന്നതാണ്.
താഴെപറയുന്നലിങ്കില് ക്ലിക്ക്ചെയ്യുക.
https://us04web.zoom.us/j/243349350?pwd=b29tNVYyTG1Yd2lOSXlpMmtBS2FlZz09.
Meeting ID: 243 349 350; Password: 042020
ആരാധനയും സംസ്കാര ശുശ്രൂഷയും LIVE STREAM ചെയ്യുന്നതാണ്. www.christiantv.us എന്നലിങ്കില്‍ ആരാധനയും സംസ്കാരശുശ്രൂഷയും കാണാവുന്നതാണ്.
Comments