You are Here : Home / USA News

മാര്‍ത്തോമാ സഭ നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രസാനം ഫിലിപ്പീന്‍സില്‍ സഹായം എത്തിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, November 17, 2013 12:08 hrs UTC

ന്യൂയോര്‍ക്ക്‌: ഹൈയാന്‍ കൊടുംചുഴലി കശക്കിയെറിഞ്ഞ ഫിലിപ്പീന്‍സ്‌ ദ്വീപ്‌ സമൂഹത്തിലെ ജനജീവിതങ്ങളുടെ പുനരധിവാസത്തിനായി മാര്‍ത്തോമാ സഭയുടെ നോര്‍ത്ത്‌ അമേരിക്ക- യൂറോപ്പ്‌ ഭദ്രസാനം ധനസമാഹരണം നടത്തുന്നു. ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ എപ്പിസ്‌കോപ്പ സര്‍ക്കുലറിലൂടെ പ്രകൃതിദുരന്തത്തില്‍ മരണമടഞ്ഞവരുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുകയും ധനസമാഹരണത്തിനായി ഭദ്രാസനത്തില്‍ ഉള്‍പ്പെടുന്ന മാര്‍ത്തോമാ സഭാ വിശ്വാസികളെ ആഹ്വാനം ചെയ്യുകയും ചെയ്‌തു. ലോക മനസാക്ഷിയെ ഞെട്ടിച്ച ഈ വന്‍ പ്രകൃതിദുരന്തത്തില്‍ ജീവഹാനി സംഭവിച്ച അനേകായിരങ്ങള്‍, എല്ലാം നഷ്‌ടപ്പെട്ട്‌ മാനസീകമായി തളര്‍ന്നവര്‍ എന്നിവരെ ഓര്‍ത്ത്‌ ഡിസംബര്‍ ഒന്നാം തീയതി ഞായറാഴ്‌ച പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുവാനും സംഭാവനകള്‍ സമാഹരിക്കുവാനും മാര്‍ തിയഡോഷ്യസ്‌ അറിയിപ്പ്‌ നല്‍കി.

 

യൂറോപ്പിലുള്ള മാര്‍ത്തോമാ ഇടവകകള്‍ കൗണ്‍സില്‍ ഓഫ്‌ മാര്‍ത്തോമാ പാരീഷ്‌ ഇന്‍ യൂറോപ്പ്‌ എന്നതിലൂടെ സംഭാവനകള്‍ നല്‍കുകയും യൂറോപ്യന്‍ എക്യൂമെനിക്കല്‍ സംഘടനയുടെ സഹായത്തോടെ ഫിലിപ്പീന്‍സില്‍ സഹായം എത്തിക്കുകയും ചെയ്യും. അപ്രതീക്ഷിതമായ പ്രകൃതി ദുരന്തങ്ങള്‍ മാനവരാശിക്ക്‌ കനത്ത ആഘാതം ഏല്‍പിക്കുമ്പോള്‍ മനുഷ്യന്‍ നൈമിഷികനാണെന്നും ദൈവീകമായ പദ്ധതിയിലൂടെയും നിയന്ത്രണത്തിലൂടെയുമാണ്‌ എല്ലാം സംഭവിക്കുന്നതെന്ന്‌ മനസിലാക്കി ജീവിതത്തെ ക്രമപ്പെടുത്തുവാനും മനുഷ്യന്‌ സാധിക്കണമെന്നും മാര്‍ തിയഡോഷ്യസ്‌ ഓര്‍മ്മിപ്പിച്ചു. ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ വിവേചനങ്ങള്‍ക്ക്‌ അതീതമായി മാനവരാശി ഒന്നാണെന്ന സത്യം ഉള്‍ക്കൊണ്ടുകൊണ്ട്‌ സഹായത്തിനായി കേഴുന്ന ഫിലിപ്പീന്‍സിലെ സഹോദരങ്ങളെ സഹായിക്കാന്‍ എല്ലാവരും ഉദാരമായി സംഭാവനകള്‍ നല്‍കണമെന്ന്‌ മാര്‍ തിയഡോഷ്യസ്‌ ആവര്‍ത്തിച്ച്‌ ഓര്‍മ്മിപ്പിച്ചു. അലന്‍ ചെന്നിത്തല അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.