You are Here : Home / USA News

ക്‌നാനായ റീജിയന് വാഹനം സമ്മാനിച്ചു

Text Size  

Story Dated: Monday, November 11, 2019 04:45 hrs UTC

 

 
ജോയിച്ചന്‍ പുതുക്കുളം
 
സാന്‍ഹോസെ: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ റീജിയന്റെ അജപാലന പ്രവര്‍ത്തനങ്ങളുടെ വികസന പദ്ധതിയുടെ ഭാഗമായി സ്വന്തമായി ഒരു കാറ് വാങ്ങുന്നതിനുള്ള പ്രോജക്ടിലേക്ക്  സാന്‍ഹോസെ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പള്ളി സാമ്പത്തിക സഹായം നല്‍കി.
 
ഇടവക വികാരി റവ.ഫാ.സജി പിണര്‍ക്കയില്‍ പുതിയതായി വാങ്ങിയ വാഹനത്തിന്റെ താക്കോല്‍ നവംബര്‍ മൂന്നാം തീയതി ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍ കുര്‍ബ്ബാന മധ്യേ അഭി: മാര്‍ മാത്യൂ മൂലക്കാട്ട് മെത്രാപ്പോലീത്തയെ ഏല്പിച്ചു .ഈ പദ്ധതിയുടെ വിജയത്തിനായി സാമ്പത്തികമായി സഹായിച്ച സാന്‍ഹോസേ പള്ളിയിലെ പ്രതിനിധികളെയും നേതൃത്വം നല്‍കിയ വികാരി ഫാ. സജി പിണര്‍ക്കയിലിനെ ക്‌നാറായ റീജിയന്റെ പേരില്‍ അഭിവദ്ധ്യ മാര്‍: മാത്യു മൂലക്കാട്ട് അഭിനന്ദിച്ചു.
 
ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ , കാനഡ വികാരി ജനറാല്‍ ഫാ.പത്രോസ് ചമ്പക്കര, ഫാദര്‍ ബിന്‍സ് ചേത്തലയില്‍ , സാന്‍ഹോസേ പരിഷ് പി.ആര്‍.ഒ. ബിബിന്‍ ഓണശ്ശേരില്‍, സെ. മേരീസ് ചര്‍ച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്റ്റീഫന്‍ ചൊള്ളംമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.