You are Here : Home / USA News

ഓട്ടിസം ബാധിച്ച അഞ്ചു വയസ്സുകാരൻ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, July 22, 2019 02:10 hrs UTC

ടെക്സസ് സിറ്റി∙ ഓട്ടിസം ബാധിച്ച അഞ്ചു വയസ്സുകാരൻ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ പൂളിൽ മുങ്ങി മരിച്ചു. കുട്ടിയെ കാണാനില്ലെന്ന് പൊലീസിൽ അറിയിച്ചത് അമ്മയായിരുന്നു. അഞ്ചു മിനിട്ട് മുമ്പാണ് കാണാതായതെന്നും ഇവർ പറഞ്ഞു. ഉടനെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇതിനിടയിൽ അപ്പാർട്ട്മെന്റിലെ പൂളിൽ കമിഴ്ന്നു കിടക്കുന്ന രീതിയിൽ കുട്ടിയുടെ ശരീരം കണ്ടെത്തി. ഉടനെ കരയ്ക്കെടുത്തു സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 
 
കുട്ടിയുടെ തിരോധാനത്തെക്കുറിച്ചും പൂളിൽ എത്തിയതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി ടെക്സസ് സിറ്റി പൊലീസ് ഡിപ്പാർ‍ട്ട്മെന്റ് കോർപൽ അലൻ ബെജെർക്കി പറഞ്ഞു.
 
ഈ വർഷം ഹൂസ്റ്റണിൽ വെള്ളത്തിൽ മുങ്ങി 19 കുട്ടികൾ മരിച്ചെന്നും  പൊലീസ് ചൂണ്ടിക്കാട്ടി. അതിശക്തമായ ചൂട് ആരംഭിച്ചതോടെ പൂളിൽ ഇറങ്ങുന്നവരുടെ എണ്ണം വർധിച്ചതും കുട്ടികൾക്കു കൂടുതൽ ശ്രദ്ധ നൽകാത്തതുമാണ് മരണ സംഖ്യ ഇത്രയും വർധിക്കാൻ കാരണമെന്നും പൊലീസ് പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.