You are Here : Home / USA News

പരസ്പരം അറിയാം, സൗഹൃദം പങ്കുവയ്ക്കാം; 'സീറോ മാച്ച്' പോർട്ടലുമായി ഹൂസ്റ്റൺ കൺവൻഷൻ

Text Size  

Story Dated: Sunday, July 21, 2019 12:22 hrs UTC

മാർട്ടിൻ വിലങ്ങോലിൽ 

ഹൂസ്റ്റൺ : സീറോ മലബാർ കുടുംബങ്ങൾക്ക് പരസ്പരം അറിയാനും സൗഹൃദം പങ്കുവയ്ക്കാനും വേദിയൊരുക്കി ഹൂസ്റ്റൺ കൺവൻഷൻ.  സീറോ മാച്ച് എന്ന പേരിൽ കൺവൻഷന്‍റെ ഭാഗമായി ആരംഭിച്ച ഓൺലൈൻ പോർട്ടലിൽ കൺവൻഷനിൽ പങ്കെടുക്കുന്ന കുടുംബങ്ങൾക്ക്   പരിചയപ്പെടാനും പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുവാനും അവസരം ഒരുക്കുന്നു.  കുടുംബാഗങ്ങൾക്ക്  പ്രൊഫൈൽ ഉണ്ടാക്കി പരിചയപ്പെട്ടുത്തുവാനുള്ള  സൗകര്യവും പോർട്ടലിനുണ്ട് . അതിനാൽ   മാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾക്ക്  ജീവിത പങ്കാളിയെ കണ്ടെത്തുവാൻ  'സീറോ മാച്ച്' എന്ന് പേരിട്ടിരിക്കുന്ന ഈ പോർട്ടൽ ഉപകരിക്കും. യുവതീയുവാക്കൾക്കും രജിസ്റ്റർ ചെയ്ത്  പോർട്ടലിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.

കൺവൻഷനിൽ  പങ്കെടുക്കുന്നവർക്കാണ് തുടക്കത്തിൽ ഈ സേവനങ്ങൾ. അതിനാൽ ഈ ഓൺലൈൻ പോർട്ടൽ ലഭിക്കാൻ https://smnchouston.org/ എന്ന കൺവൻഷന്റെ ഔദ്യോഗിക വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നേരത്തെ തന്നെ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് വെബ്സൈറ്റിൽ നിന്ന് അതേ ഇമെയിൽ വിലാസം ഉപയോഗിച്ച് പോർട്ടലിൽ പ്രവേശിക്കാനാകും. തുടർന്ന് ആവശ്യമായ വിശദാംശങ്ങളും നൽകാം.
 

അമേരിക്കയിലെ സിറോ മലബാർ വിശ്വാസികളുടെ ആത്മീയ ഉണർവും, കൂട്ടായ്മയും വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന സീറോ മലബാർ ദേശീയ കണ്‍വൻഷന് ആതിഥ്യമരുളുന്നത് ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ് സീറോ മലബാര്‍ ഫൊറോനയാണ്. ഫോറോയ്ക്ക് നേതുത്വത്തിലാണ് ഈ പുതിയ സംരഭം. ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വന്‍ഷന്‍ നഗറിലാണ് കൺവൻഷൻ നടക്കുന്നത്. നാലു ദിവസം നീണ്ടുനില്ക്കുന്ന കൺവൻഷന്‍റെ ഭാഗമായി നിരവധി ആത്‌മീയ കൂട്ടായ്മകളും, യോഗങ്ങളും , സാമൂഹ്യപരിപാടികളും  ക്രമീകരിച്ചിട്ടുണ്ട് . കുടുംബങ്ങൾക്കു ഒത്തുചേരാനുള്ള ധാരാളം അവസരങ്ങളും ഹൂസ്റ്റൺ കൺവൻഷൻ ഒരുക്കുന്നു.   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.