You are Here : Home / USA News

മാര്‍ത്തോമാ സതേണ്‍ റീജിയന്‍ സുവനീര്‍ പ്രകാശനം ചെയ്‌തു

Text Size  

Story Dated: Tuesday, November 12, 2013 11:18 hrs UTC

ജോര്‍ജി വര്‍ഗീസ്‌

 

ഫ്‌ളോറിഡ: മാര്‍ത്തോമാ അമേരിക്കന്‍ ഭദ്രാസനത്തിലെ ഒമ്പത്‌ ഇടവകകള്‍ ഉള്‍പ്പെടുന്ന സതേണ്‍ റീജിയന്‍ ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച്‌ പ്രസിദ്ധീകരിച്ച സുവനീര്‍ ഭദ്രാസനാധ്യക്ഷന്‍ റൈറ്റ്‌ റവ.ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ തിരുമേനി ലോസ്‌ആഞ്ചലസ്‌ മാര്‍ത്തോമാ വികാരി റവ. തോമസ്‌ മാമ്മന്‌ നല്‍കി പ്രകാശനം ചെയ്‌തു. ഭദ്രാസന സെക്രട്ടറി റവ.കെ.ഇ. ഗീവര്‍ഗീസ്‌, സൗത്ത്‌ ഫ്‌ളോറിഡ മാര്‍ത്തോമാ വികാരി റവ ജോണ്‍ മാത്യു, വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ ഇടിച്ചാണ്ടി, ട്രഷറര്‍ വര്‍ഗീസ്‌ സഖറിയ, യുവാക്കളുടെ പ്രതിനിധി ജസ്റ്റിന്‍ മാത്യു, സുവനീര്‍ എഡിറ്റോറിയല്‍ ബോര്‍ഡ്‌ ജോയിന്റ്‌ കണ്‍വീനര്‍ ഷീല വര്‍ഗീസ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു. സുവനീര്‍ കമ്മിറ്റി കോ-കണ്‍വീനര്‍ കുരുവിള ഈപ്പന്‍, കോണ്‍ഫറന്‍സ്‌ കണ്‍വീനറും മാര്‍ത്തോമാ ഡയോസിഷന്‍ കൗണ്‍സില്‍ മെമ്പറുമായ ജോര്‍ജ്‌ വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു. ഡോ. മാമ്മന്‍ സി. ജേക്കബ്‌ സുവനീര്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.