You are Here : Home / USA News

വര്‍ഗീസ്‌ സഖറിയ ഡാലസ്സില്‍ നിര്യാതനായി

Text Size  

Story Dated: Sunday, November 10, 2013 12:25 hrs UTC

ഡാലസ്‌: മാവേലിക്കര കുന്നം കൊച്ചയത്ത്‌ പുത്തന്‍വീട്ടില്‍ പരേതരായ വി. സഖറിയ, റേച്ചലമ്മ ദമ്പതിമാരുടെ മകനും ഡാലസ്സിലെ മസ്‌കിറ്റിലുള്ള സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയ ഇടവകാംഗവുമായ വര്‍ഗീസ്‌ സഖറിയ (ബാബു-65) ഡാലസ്സില്‍ നിര്യാതനായി. 1970കളില്‍ അമേരിക്കയിലേക്കു കുടിയേറിയ ബാബു സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ സര്‍വ്വവിധ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയായിരുന്നു. പൊതുദര്‍ശനവും മെമ്മോറിയല്‍ സര്‍വ്വീസും നവംബര്‍ 15നു വൈകിട്ട്‌ 5:30 മുതല്‍ 8:30 വരെയും, സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 16ന്‌ രാവിലെ 9:30 മുതല്‍ 12:00 വരെയും 9414 ഷൈലോ റോഡിലുള്ള സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വച്ച്‌ റവ.ഫാ. രാജേഷ്‌ കെ. ജോണ്‍ , റവ.ഫാ. രാജു ദാനിയേല്‍ മുതലായ വൈദീകശ്രേഷ്‌ഠരുടെ കാര്‍മ്മികത്വത്തില്‍ നടക്കും. തുടര്‍ന്ന്‌ മൃതദേഹം 13005 ഗ്രീന്‍വില്‍ അവന്യുവിലുള്ള റിച്ച്‌ലാന്‍ഡ്‌ സെമിത്തേരിയില്‍ സംസ്‌കരിക്കും.

 

ഭാര്യ: സാറാമ്മ വര്‍ഗീസ്‌; മക്കള്‍ : ബെറ്റ്‌സി, ബെന്‍; മരുമക്കള്‍ : സ്റ്റാന്‍ലി തോമസ്‌, പ്രീതി സഖറിയ; കൊച്ചുമക്കള്‍ : അബിഗേല്‍ , സാറ. സഹോദരങ്ങള്‍ : മേരി ഏബ്രഹാം (സി.എം ഏബ്രഹാം), ഏലിയാമ്മ കോശി (വര്‍ക്കി കോശി), ജോണ്‍ സഖറിയ (റോസമ്മ സഖറിയ), സഖറിയ ഗ്രൂപ്പ്‌ പ്രസിഡന്റ്‌ തോമസ്‌ സഖറിയ (ഗ്രെയ്‌സ്‌ സഖറിയ), ജേക്കബ്‌ സഖറിയ (ഓമന സഖറിയ), നൈനാന്‍ സഖറിയ (ഷീലാ സഖറിയ) തികഞ്ഞ മനുഷ്യസ്‌നേഹിയും, വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ അഭ്യുദയകാംക്ഷിയുമായിരുന്ന ശ്രീ.ബാബുവിന്റെ ആത്മാവിന്‌ നിത്യശാന്തി നേരുന്നതോടൊപ്പം, ദുഃഖിതരായിരിക്കുന്ന അദ്ദേഹത്തിന്റെ കുടുബാംഗങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ അനുശോചനങ്ങള്‍ അറിയിക്കുന്നതായി റീജിയന്‍ പ്രസിഡന്റ്‌ ഏലിയാസ്‌ കുട്ടി പത്രോസ്‌, വൈസ്‌ പ്രസിഡന്റ്‌ പി.സി. മാത്യു, ഡാലസ്‌ പ്രൊവിന്‍സ്‌ പ്രസിഡന്റ്‌ വര്‍ഗീസ്‌ മാത്യു എന്നിവര്‍ അറിയിച്ചു.

 

സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ വിലാസം: 9414 Shiloh Road, Dallas, TX 75228. റിച്ച്‌ലാന്‍ഡ്‌ സെമിത്തേരിയുടെ വിലാസം: 13005 Greenville Ave, Dallas, TX 75243.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തോമസ്‌ സഖറിയ: 469 223 7836; 972 908 2910.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.