You are Here : Home / USA News

മാര്‍ക്ക്‌ വാര്‍ഷിക കുടുംബ സംഗമം നവംബര്‍ 22-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, November 10, 2013 12:24 hrs UTC

ന്യൂയോര്‍ക്ക്‌: പ്രമുഖ സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടിയുടെ (മാര്‍ക്ക്‌) വാര്‍ഷിക കുടുംബസംഗമം (ഫാമിലി നൈറ്റ്‌) നവംബര്‍ 22-ന്‌ വെള്ളിയാഴ്‌ച ഓറഞ്ച്‌ബര്‍ഗിലുള്ള സിത്താര്‍ പാലസ്‌ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ (38 Orangetown Shopping Centre, Orangeburg, New York) വെച്ച്‌ വിഭവസമൃദ്ധമായ വിരുന്നുസത്‌കാരത്തോടുകൂടി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഡാന്‍സുകള്‍, ഗാനാലാപനങ്ങള്‍, ലഘുനാടകങ്ങള്‍ തുടങ്ങി വിവിധതരം കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്‌. ആറുമണിക്ക്‌ സോഷ്യല്‍ അവറോടെ പരിപാടികള്‍ ആരംഭിക്കും. ഏഴുമണിക്ക്‌ തുടങ്ങുന്ന കലാപരിപാടികള്‍ ഡിന്നര്‍ ബ്രേക്കിനുശേഷവും തുടരുന്നതാണ്‌.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തോമസ്‌ അലക്‌സ്‌ (കോര്‍ഡിനേറ്റര്‍) 845 893 4301, സണ്ണി കല്ലൂപ്പാറ (845 596 0935), ജോസ്‌ അക്കക്കാട്ട്‌ (845 461 1052), സിബി ജോസഫ്‌ (816 786 9159), സന്തോഷ്‌ മണലില്‍ (845 499 1407).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.