You are Here : Home / USA News

സെന്റ് ജോണ്‍സ് മാര്‍ത്തോമാ കോണ്‍ഗ്രിഗേഷന്റെ ഉല്‍ഘടനം നിര്‍വഹിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, April 16, 2019 05:31 hrs UTC

ഡിട്രോയിറ്റ് : ഡിട്രോയിറ്റ് ട്രോയിയില്‍ ആരംഭിച്ച മാര്‍ത്തോമ്മാ സഭയുടെ പുതിയ ദേവാലയമായ സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്റെ ഉല്‍ഘടന സമ്മേളനം ഏപ്രില്‍ മാസം 6 ആം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് ഇവാന്‍സ്‌വുഡ്  ചര്‍ച്ചില്‍ ഭക്തിനിര്‍ഭരമായ ചടങ്ങില്‍ വച്ച് നടത്തപ്പെട്ടു.
 
ഗായകസംഗം സേനയിന്‍ യെഹോവയെ എന്ന ഗാനം ആലപിച്ചതോടെ ഉല്‍ഘടനാ സമ്മേളനം ആരംഭിച്ചു . സണ്‍ഡേസ്‌കൂള്‍ സ്‌റുഡന്റ്‌സിന്റെ പ്രാര്‍ത്ഥന ഗാനത്തിനും, ജോര്‍ജ് തോമസിന്റെ പാഠം വായനക്കും, ആരാധനക്കുംശേഷം വികാരി റെവ ക്രിസ്റ്റഫര്‍ ഡാനിയേല്‍ സദസ്സിന് സ്വാഗതം ആശംസിച്ചു .
 
നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറി റെവ . മനോജ് ഇടിക്കുള്ള ആയിരുന്നു മുഖ്യതിഥി. അച്ചന്‍ തന്റെ പ്രസംഗത്തില്‍ പുതിയ ദേവാലയം ആരംഭിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി പറയുകയും അതിനു നേതൃത്വം നല്‍കിയ എല്ലാവരെയും അനുമോദിക്കുകയും ചെയ്തു.
 
റെവ. ജോജി ഉമ്മന്‍ , റെവ. ഫിലിപ്പ് വര്‍ഗീസ്, റെവ. ക്രിസ്റ്റി ഡാനിയേല്‍ , റെവ. ഇട്ടി മാത്യു, റെവ. പി . സി  ജോര്‍ജ്, റെവ ജേക്കബ് ചാക്കോ, പാസ്റ്റര്‍ മാര്‍ക്ക് കോഫ് മാന്‍  എന്നിവര്‍ ആശംസകളര്‍പ്പിച്ചു പ്രസംഗിച്ചു.
 
നേതന്‍ വര്ഗീസ്, സ്‌നേഹ സോളമന്‍ എന്നിവര്‍ മാസ്റ്റര്‍ ഓഫ് സെറിമണി ആയി പ്രവര്‍ത്തിച്ചു. ബിനോ വര്ഗീസ് പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. ഉല്‍ഘടനതോട് അനുബന്ധിച്ചു സുവനീര്‍ പ്രകാശനവും ഉണ്ടായിരുന്നു. എല്ലാ ഞായറാഴ്ച്ചയും രാവിലെ 8.30 നാണു ഇവിടെ വച്ച് ആരാധന നടത്തപ്പെടുന്നത്. ഡിട്രോയിറ്റില്‍ നിന്നും ജോജി വര്‍ഗീസ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.