You are Here : Home / USA News

മുൻ ധനമന്ത്രി കെ.എം.മാണി അന്തരിച്ചു

Text Size  

Story Dated: Tuesday, April 09, 2019 02:28 hrs UTC

കൊച്ചി: കേരള കോൺഗ്രസ് (എം) ചെയർമാനും മുൻ ധനമന്ത്രിയുമായ കെ.എം.മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മുൻപ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ശേഷം ഡിസ്ചാർജ് ചെയ്തിരുന്നെങ്കിലും ഗുരുതര ശ്വാസതടസ്സത്തെ തുടർന്നു കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയെന്ന അപൂർവ ബഹുമതിക്ക് ഉടമയാണ് അദ്ദേഹം. ഭാര്യ: കുട്ടിയമ്മ. മക്കൾ: ജോസ് കെ.മാണി, എൽസമ്മ, ആനി, സ്മിത, ടെസ്സി, സാലി. ഭൗതികശരീരം ഇന്ന് എംബാം ചെയ്തു ലേക് ഷോറിൽ സൂക്ഷിക്കും. നാളെ രാവിലെ പത്തു മണിയോടെ വിലാപയാത്രയായി പുറപ്പെട്ടു കോട്ടയത്തെത്തും. കേരളാ കോൺഗ്രസ് ഓഫിസ്, തിരുനക്കര മൈതാനം എന്നിവിടങ്ങളിൽ പൊതു ദർശനത്തിനു വയ്ക്കും. വൈകിട്ടോടെ മൃതദേഹം പാലായിലെ വസതിയിലേക്കു കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ച കഴിഞ്ഞു പാലാ കത്തീഡ്രലിൽ സംസ്കാരം നടത്താനാണ് കുടുംബാംഗങ്ങള്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.