You are Here : Home / USA News

15,000 ഡോളറിന് നഴ്‌സിംഗ് ബിരുദം

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, November 07, 2013 11:57 hrs UTC

ന്യൂജെഴ്‌സി: വടക്കേ അമേരിക്കയിലുള്ള നഴ്‌സിംഗ് ബിരുദധാരികള്‍ക്കും, ആരോഗ്യപരിപാലന രംഗത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബിരുദധാരികള്‍ക്കും ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌റ്റേഴ്‌സ് ബിരുദം എടുക്കുവാനുള്ള സൗകര്യം ഫോമ ഒരുക്കുന്നു. നവംബര്‍ 16ന് ന്യൂജെഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍ നടക്കുന്ന 'Young professional summit'ല്‍ ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുടെ ഡീനിന്റെ നേതൃത്വത്തില്‍ അഡ്മിഷന്‍ ടീം എത്തുന്നതായിരിക്കും. ട്രൈസ്‌റ്റേറ്റ് ഏരിയായിലുള്ള നഴ്‌സുമാര്‍ക്ക് പ്രൊഫഷണല്‍ സമ്മിറ്റില്‍ സൗജന്യ രജിസ്‌ട്രേഷനിലൂടെ പങ്കെടുക്കാവുന്നതാണ്. ആര്‍.എന്‍., ബി.എസ്.എന്‍., ഡോക്ടറല്‍ ഡിഗ്രീ ഉള്‍പ്പടെ നൂറു കണക്കിന് കോഴ്‌സുകള്‍ ഓണ്‍ലൈനിലൂടെ കരസ്ഥമാക്കുവാന്‍ ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റി സൗകര്യമൊരുക്കുന്നതായിരിക്കും.

 

നവംബര്‍ 16 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 7 മണിവരെ നടക്കുന്ന ഈ സമ്മിറ്റില്‍ മുന്നൂറിലേറെ വിവിധ കമ്പനി മേധാവികളും, ബിരുദധാരികളും, പ്രൊഫഷണലുകളൂം പങ്കെടുക്കുന്നതാണ്. ജോണ്‍സണ്‍ & ജോണ്‍സണ്‍, നെസ്റ്റ് ഗ്രൂപ്പ്, നെക്‌സേജ് ടെക്‌നോളജീസ്, മണിഡാര്‍ട്ട് തുടങ്ങിയ പ്രമുഖ കമ്പനികള്‍ റിക്രൂട്ട്‌മെന്റിനായി അന്നേ ദിവസം എത്തുന്നതായിരിക്കും. വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിനായി ഫോമ ഒരുക്കുന്ന ഒരു മഹത്തായ സംരംഭമാണ് ഈ സമ്മിറ്റ്. അതില്‍ ഭാഗഭാക്കായി പരമാവധി ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ എല്ലാ മലയാളികളോടും പ്രസിഡന്റ് ജോര്‍ജ് മാത്യു, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ട്രഷറര്‍ വറുഗീസ് ഫിലിപ്പ്, സമ്മിറ്റ് ചെയര്‍മാന്‍ ജിബി തോമസ്, നാഷണല്‍ കോഓര്‍ഡിനേറ്റര്‍ റെനി പൗലോസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് മാത്യു 267 549 1196, ഗ്ലാഡ്‌സണ്‍ വര്‍ഗീസ് 847 561 8402, ജിബി തോമസ് 914 573 1616, റെനി പൗലോസ് 510 303 4868. സമ്മിറ്റില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ www.fomaa.com വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.