You are Here : Home / USA News

മാപ്പ് കേരളത്തില്‍ നിര്‍മ്മിച്ച് നല്‍കുന്ന ഭവനങ്ങളുടെ താക്കോല്‍ദാന കര്‍മ്മം ഏപ്രില്‍ 4-ന് റാന്നിയില്‍

Text Size  

Story Dated: Saturday, March 23, 2019 01:01 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
ഫിലാഡല്‍ഫിയ: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തന ശൈലികള്‍കൊണ്ട് ജനമനസ്സുകളില്‍   എന്നും മുന്നിട്ടു നില്‍ക്കുന്ന ഫിലാഡെല്‍ഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ മലയാളീ അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (MAP)  ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ശോഭയാര്‍ന്ന ഏടുകളിലേക്ക്  ഇതാ ഒരു സുവര്‍ണ്ണ നിമിഷം കൂടി കടന്നുവരുന്നു . ..
 
 2108  ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന അനു സ്കറിയായുടെ നേതൃത്വത്തിലുള്ള ഭരണസമിതിയിലെ കമ്മറ്റിയില്‍ എടുത്ത തീരുമാനപ്രകാരം,  കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ വച്ച് നല്‍കുക എന്ന വാഗ്ദാനം ഇതാ അതിന്റെ പൂര്‍ണ്ണതയില്‍ എത്തി നില്‍ക്കുന്നു . 
 
പ്രളയക്കെടുതി നാശം വിതച്ച റാന്നിയിലെ 2 ഭവന രഹിതര്‍ക്ക് മാപ്പ് നിര്‍മ്മിച്ച് നല്‍കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ഭവനങ്ങളുടെ താക്കോല്‍ ദാന കര്‍മ്മം 2019  ഏപ്രില്‍ 04  ന് വ്യാഴാഴ്ച  രാവിലെ 9  മണിക്ക് റാന്നിയില്‍വച്ചു വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു. കേരള രാഷ്ട്രീയസാമൂഹികസാംസ്കാരികകലാ രംഗങ്ങളിലെ പ്രമുഖര്‍  ഈ ധന്യനിമിഷങ്ങളില്‍  പങ്കാളികളാകും. 
 
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ചെറിയാന്‍ കോശി (പ്രസിഡന്‍റ്) : 201 286  9169 , യോഹന്നാന്‍ ശങ്കരത്തില്‍  (ബില്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍) : 944  761  4941 , അനു സ്കറിയാ (ചാരിറ്റി ചെയര്‍മാന്‍) : 267  496  2443 . 
 
വാര്‍ത്ത തയ്യാറാക്കി അയച്ചത്: രാജു ജി. ശങ്കരത്തില്‍, (മാപ്പ് പി.ആര്‍.ഒ)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.