You are Here : Home / USA News

കെഎച്ച്എന്‍എ കണ്‍വെന്‍ഷന് ആശംസയുമായി മഹിമ

Text Size  

Story Dated: Friday, March 22, 2019 09:28 hrs UTC

ശ്രീകുമാര്‍ പി

ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വെന്‍ഷന് മലയാളി ഹിന്ദു മണ്ഡലം (മഹിമ) കുടുംബ സംഗമം ആശംസ നേര്‍ന്നു. ഗാര്‍ഡന്‍സിറ്റിയില്‍ നടന്ന മഹിമ ഫാമിലി നൈറ്റില്‍ കെ എച്ച് എന്‍ എ ഭാരവാഹികള്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കെ എച്ച് എന്‍ എ എമ്പയര്‍ സ്‌റ്റേറ്റ് ആര്‍ വി പിയും മഹിമ ഓഡിറ്റ് കമ്മറ്റി അംഗവുമായ രവി നായര്‍ വിശിഷ്ടാതിഥികളെ കുടുംബസദസ്സിന് പരിചയപ്പെടുത്തി. കെ എച് എന്‍ എ യുടെ തുടക്കം മുതല്‍ ശക്തമായ പിന്തുണ നല്‍കുന്ന സംഘടനയാണ് മഹിമയെന്നും അതു തുടരുന്നതില്‍ സന്തോഷമുണ്ടെന്നും വരവേല്‍പ്പിന് നന്ദി പ്രകടിപ്പിച്ചുകൊണ്ട്് കെ എച്ച് എന്‍ എ അധ്യക്ഷ ഡോ. രേഖ മേനോന്‍ പറഞ്ഞു. സനാതന ധര്‍മ്മസംരക്ഷണത്തിനും കലാസാംസ്‌ക്കാരിക ഉന്നമനത്തിനും മഹിമ പോലുള്ള സംഘടനകളുടെ ആവശ്യകത എടുത്ത് പറഞ്ഞ ഡോ.രേഖ എല്ലാ കുടുംബങ്ങളെയും കണ്‍വെന്‍ഷനിലേക്ക് പ്രത്യേകം ക്ഷണിച്ചു.

ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍, ട്രഷറര്‍ വിനോദ് കെആര്‍കെ, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ രവി കുമാര്‍, വൈസ് ചെയര്‍മാന്‍ സഞ്ജീവ് കുമാര്‍, രജിസ്‌ട്രേഷന്‍ കോചെയര്‍ രതി മേനോന്‍, ഡയറക്്ടര്‍ ബോര്‍ഡ്് അംഗങ്ങളായ സുനില്‍ വീട്ടില്‍, ഡോ. ഗീത മേനോന്‍, കൊച്ചുണ്ണി എളവന്‍മഠം, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങളായ ബാഹുലേയന്‍ രാഘവന്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, മുന്‍ ജനറല്‍ സെക്രട്ടറി ഗണേഷ് നായര്‍, മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍മാരായ രാജു നാണു, ഷിബു ദിവാകരന്‍, മുന്‍ ട്രസ്റ്റി ബോര്‍ഡ് അംഗം മധു പിള്ള, കലാസാംസ്‌കാരിക കോര്‍ഡിനേറ്റര്‍മാരായ ശബരിനാഥ് നായര്‍, സ്മിത ഹരിദാസ്, ന്യൂയോര്‍ക്ക് മേഖല കോര്‍ഡിനേറ്റര്‍മാരായ സുധാകരന്‍ പിള്ള, ബിജു ഗോപാല്‍, ഹരിലാല്‍ നായര്‍, ക്രിസ് തോപ്പില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മഹിമ പ്രസിഡന്റ് രഘു നായര്‍, സെക്രട്ടറി സുരേഷ് ഷണ്മുഖം എന്നിവരുടെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കപ്പെട്ട കുടുംബസന്ധ്യ സംഘാടനവൈഭവം, കലാപരിപാടികള്‍ , കുടുംബങ്ങളുടെ പങ്കാളിത്തം എന്നിവ കൊണ്ടു ശ്രദ്ധേയമായി. ഇരുസംഘടനകളിലും പ്രവര്‍ത്തിക്കുന്നവരുടെ പരിചയം പുതുക്കുന്നതിനുള്ള ഊഷ്മളമായ വേദി കൂടിയായി മഹിമയുടെ കുടുംബസന്ധ്യ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.