You are Here : Home / USA News

സജിമോന്‍ ആന്റണി ഫൊക്കാന 2020 2022 സെക്രട്ടറിയായി മത്സരിക്കുന്നു

Text Size  

Story Dated: Friday, March 15, 2019 11:07 hrs UTC

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2020 2022 ഭരണസമിതിയില്‍ സെക്രട്ടറിയായി മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്)യുടെ മുന്‍ പ്രസിഡന്റും ഫൊക്കാനയുടെ ട്രഷററുമായ സജിമോന്‍ ആന്റണി മത്സരിക്കുന്നു. ഇന്നലെ ചേര്‍ന്ന മഞ്ച് എക്‌സിക്യൂട്ടീവ് യോഗം സജിമോന്‍ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുകയായിരുന്നു. ഫൊക്കാനയുടെ നിലവിലെ ട്രഷറര്‍ എന്ന നിലയില്‍ സജിമോന്‍ ആന്റണി നടത്തിവരുന്ന പ്രവര്‍ത്തങ്ങള്‍ ഫൊക്കാനയുടെ മുഖഛായ തന്നെ മാറ്റി മറിക്കുന്നതാണെന്ന പൊതുവികാരം അദ്ദേഹത്തിന്റെ സ്ഥാനാര്ഥിത്വത്തിനുള്ള അംഗീകാരമായി മാറി. മഞ്ച് പ്രസിഡന്റ് ഡോ. സുജ ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മഞ്ചിന്റെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കാനുള്ള ആഗ്രഹം സജിമോന്‍ ആന്റണി പ്രകടപ്പിക്കുകയായിരുന്നു. സജിമോന്‍ ആന്റണിയുടെ നിര്‍ദ്ദേശത്തെ മഞ്ച് സ്വാഗതം ചെയ്തു.

ഫൊക്കാന പ്രസിഡന്റും മഞ്ച് ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗവുമായ മാധവന്‍ ബി നായര്‍, സെക്രട്ടറി രഞജിത്ത് പിള്ള, ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ ഷാജി വര്ഗീസ്, ട്രഷറര്‍ പിന്റോ ചാക്കോ, ജോയിന്റ് സെക്രട്ടറി ആന്റണി കല്ലകാവുങ്കല്‍, ജോയിന്റ് ട്രഷറര്‍ ഗാരി നായര്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗങ്ങളായ ജോസ് ജോയ്, ഫ്രാന്‍സിസ് തടത്തില്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മനോജ് വാട്ടപ്പള്ളില്‍, ഷിജിമോന്‍ മാത്യു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ട്രഷറര്‍ എന്ന നിലയില്‍ അദ്ദേഹം ചെയ്തു വരുന്ന സേവങ്ങള്‍ അങ്ങേയറ്റം പ്രശംസനീയമാണെന്നും അടുത്ത ഭരണസമിതിയില്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഇനിയും അനിവാര്യമാണെന്നും മഞ്ച് എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. മഞ്ചിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ സജിമോന്‍ ആന്റണി ഫൊക്കാന ട്രഷറര്‍ എന്ന നിലയില്‍ നടത്തിവരുന്ന പ്രവര്‍ത്തങ്ങള്‍ മഞ്ചിന്റെ യശസ്സ് ഉയര്‍ത്തിയെന്നും മഞ്ച് എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.