You are Here : Home / USA News

സകല കലകളും ഒരു വേദിയില്‍ ; മനം നിറച്ച് 'ദേശി സൂപ്പര്‍സ്റ്റാര്‍ 2019'

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, February 21, 2019 12:27 hrs UTC

ഹൂസ്റ്റണ്‍: സൗന്ദര്യത്തിനു മലയാളത്തികവ് നല്‍കിയ ഹൂസ്റ്റണിന്റെ മനം കവര്‍ന്ന 'മിസ് മലയാളി യു.എസ്.എ 2018' നു ശേഷം അമേരിക്കയിലെ കലാ സംസ്‌കാരിക രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയ ലക്ഷ്മി പീറ്റര്‍ ഒരുക്കിയ മറ്റൊരു കലാ സംരംഭമായ 'ദേശി സൂപ്പര്‍സ്റ്റാര്‍ യുഎസ് എ 2019' മല്‍സരങ്ങളുടെ വ്യത്യസ്ഥത കൊണ്ടും വര്ണപ്പകിട്ടാര്‍ന്ന പരിപാടികള്‍കൊണ്ടും ശ്രദ്ധേയമായി. അഞ്ച് വയസ്സിനു മുകളില്‍ പ്രായമുള്ള ഏവര്‍ക്കും പങ്കെടുത്തു തങ്ങളുടെ നൃത്തം, പാട്ട് തുടങ്ങി എന്ത് കഴിവും പ്രദര്ശിപ്പിച്ച് ഒരു 'സ്റ്റാര്‍' ആയി മാറാന്‍ സുവര്‍ണ്ണാവസരം ഒരുക്കുകയായിരുന്നു ലക്ഷ്മി പീറ്റര്‍. ഫെബ്രുവരി 16നു ശനിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് സ്റ്റാഫോര്‍ഡ് സിവിക് സെന്ററില്‍ വച്ചു നടന്ന ടാലെന്റ്‌റ് ഷോ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജായി തെരഞ്ഞെടുക്കപ്പെട്ട കെ.പി. ജോര്‍ജ് ഉത്ഘാടനം ചെയ്തു. ഹൂസ്റ്റണ്‍ കമ്മ്യൂണിറ്റി കോളേജ് ട്രസ്റ്റി നീതാ സാനെ, ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് സിഇഓ ഡോ.ഫ്രീമു വര്‍ഗീസ് തുടങ്ങിയവരുടെ സാന്നിധ്യവും ഉത്ഘാടന ചടങ്ങിനെ പ്രൗഢഗംഭീരമാക്കി നാല് വ്യത്യസ്ത വിഭാഗങ്ങളിലായിരുന്നു മല്‍സരങ്ങള്‍. 58 വയസ്സ് വരെയുള്ളവര്‍ക്കുള്ള മത്സരത്തില്‍ ശിവാനി കിരണ്‍ (നൃത്തം) നിര്‍ജാര്‍ ചക്രബര്‍ത്തി (സംഗീതം) എന്നിവര്‍ ഒന്നാം സ്ഥാനത്തിനര്‍ഹരായി. 9 13 വയസ്സ് വരെയുള്ളവര്‍ക്കുള്ള മത്സരത്തില്‍ മേധാ അനന്തുണി നൃത്തത്തിനും സംഗീതത്തിനും ഒന്നാം സ്ഥാനത്തിനര്‍ഹയായി.

 

1418 വയസ്സ് വരെയുള്ളവര്‍ക്കുള്ള മത്സരത്തില്‍ നിധി നവീന്‍ 'ഡാന്‍സര്‍' ടൈറ്റില്‍ സ്വന്തമാക്കി. 18 വയസിനു മുകളിലുള്ളവര്‍ക്കായി നടത്തിയ മത്സരത്തില്‍ കിരണ്‍ വാസന്തി 'ഡാന്‍സര്‍' ടൈറ്റിലും അജിത് പിള്ള 'സിംഗര്‍' ടൈറ്റിലും സ്വന്തമാക്കി. ഓസ്റ്റിനില്‍ നിന്നുള്ള മേധാ അനന്തുണി ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കി 'ദേശി സൂപ്പര്‍സ്റ്റാര്‍ യുഎസ്എ 2019' കിരീടം അണിഞ്ഞു, അമേരിക്കയിലെ കലാരംഗത്തെ പ്രശസ്തരായ ഹംഎഫ്എം ആര്‍ജെ എജെ (ഔാഎങ ഞഖ അഖ), ഡാന്‍സര്‍ രേഖാ നായര്‍, സംഗീതജ്ഞ ബ്രെന്‍ഡാ എന്നിവരടങ്ങിയ മെന്റര്‍ ടീമിന്റെ സാന്നിധ്യവും ഓരോ മല്‍സരത്തിനു ശേഷവും ഓരോ മത്സരാര്‍ത്ഥികള്‍ക്കും അവര്‍ നലകിയ നിര്‍ദ്ദേശങ്ങളും പ്രോത്സാഹനവും ടാലെന്റ്‌റ് ഷോയെ മികവുറ്റതാക്കി. പ്രമുഖ പിന്നണി ഗായകന്‍ ജിമിക്കി കമ്മല്‍ ഫെയിം രഞ്ജിത്ത് ഉണ്ണിയുടെ അടിപൊളി ഗാനങ്ങളും പ്രശസ്ത നര്‍ത്തകി രചന നാരായണന്‍കുട്ടി അവതരിപ്പിച്ച വര്‍ണമനോഹരങ്ങളായ നൃത്തച്ചുവടുകളും ഹാളില്‍ തിങ്ങി നിറഞ്ഞു നിന്ന കാണികളുടെ നിറഞ്ഞ കൈയടി നേടി. അഞ്ചു മണിക്കൂര്‍ നീണ്ടു നിന്ന വര്‍ണാഭമായ ചടങ്ങുകളും മത്സരങ്ങളും ഹൂസ്റ്റണ്‍ കലാസ്വാദകര്‍ക്കു നവ്യാനുഭവം പകര്‍ന്നു നല്‍കി. തികഞ്ഞ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും കലയോടുള്ള ആദരവും പുലര്‍ത്തിയ എല്ലാ മത്സരാര്‍ത്ഥികളും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഷോയുടെ വിജയം പൂര്‍ണ സംതൃപ്തി നല്‍കുന്നുവെന്നും സംഘാടക ലക്ഷമി പീറ്റര്‍ പറഞ്ഞു. സ്‌മൈല്‍ റേഞ്ചേഴ്‌സ് ഡെന്റല്‍, ജെ സി വിക്ടറി കരീയര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, അവാന്ത് ടാക്‌സ്, ആര്‍.വി.എസ് ഇന്‍ഷുറന്‍സ്, അലാമോ ട്രാവെല്‍സ്, പ്രോംപ്റ്റ് ഇന്‍ഷുറന്‍സ്, അബാക്കസ് ട്രാവെല്‍സ് തുടങ്ങി നിരവധി സ്‌പോണ്‍സര്‍മാര്‍ ഈ വിജയത്തിന് പിന്നിലുണ്ടെന്നും അവര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.