You are Here : Home / USA News

ഡാളസ് കേരള അസ്സോസിയേന്‍ വാര്‍ഷീക പൊതുയോഗം ഫെബ്രുവരി 16ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, February 07, 2019 01:15 hrs UTC

ഡാളസ് : കേരള അസ്സോസിയേന്‍ ഓഫ് ഡാളസ് വാര്‍ഷീക പൊതു യോഗം ഫെബ്രുവരി 16 ശനിയാഴ്ച ഉച്ച തിരിഞ്ഞു 3.30 ന് ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുള്ള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ചു നടക്കുന്നതാണെന്നും സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ അറിയിച്ചു. 2018 ലെ വാര്‍ഷീക റിപ്പോര്‍ട്ടും, കണക്കും, 2019 ബഡ്ജറ്റും, കലണ്ടറും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ബോര്‍ഡ് ഓഫ് ട്രസ്റ്റീസിലേക്കു ഒഴിവു വന്ന രണ്ടു സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും, അദ്ധ്യക്ഷന്‍ അനുവദിക്കുന്ന വിഷയങ്ങളും പൊതുയോഗത്തില്‍ ഉണ്ടായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. കേരള അസ്സോസിയേഷന്‍ അംഗങ്ങള്‍ കൃത്യസമയത്ത് പൊതു യോഗത്തില്‍ വന്ന് സംബന്ധിക്കണമെന്നും സെക്രട്ടറി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.