You are Here : Home / USA News

ഇല്ലിനോയി മലയാളി അസോസിയേഷന്‍ കലാമത്സരങ്ങള്‍ ഏപ്രില്‍ 13-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 24, 2019 10:31 hrs UTC

ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്‍ 1991 മുതല്‍ നടത്തിവരുന്ന കലാമത്സരങ്ങള്‍ ഈവര്‍ഷം ഏപ്രില്‍ 13-നു നടക്കും. യുവജനങ്ങളില്‍ അന്തര്‍ലീനമായിക്കിടക്കുന്ന നൈസര്‍ഗീകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാന്‍ ഐ.എം.എയുടെ പ്രാരംഭം മുതല്‍ ഈ കലാമേള നടത്തിവരുന്നു. ഏപ്രില്‍ 13-നു ശനിയാഴ്ച രാവിലെ 9 മണിക്ക് ബെല്‍വുഡ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയ ഓഡിറ്റോറിയത്തില്‍ പരിപാടികള്‍ അരങ്ങേറും.

 

കൊച്ചു കുട്ടികള്‍ മുതല്‍ യുവജനങ്ങള്‍ക്കു വരെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വിവിധ കലാമത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചിക്കാഗോയിലെ യുവജനങ്ങളില്‍ ദിശാബോധവും അര്‍പ്പണ മനോഭാവവും വളര്‍ത്തുന്നതില്‍ ഐ.എം.എ കഴിഞ്ഞ 28 വര്‍ഷമായി നടത്തുന്ന ഈ കലാമേളകളിലൂടെ സാധിച്ചു എന്നുള്ളത് അവിതര്‍ക്കിതമായ കാര്യമാണ്. കാര്യമാത്ര പ്രസക്തമായ പരിപാടികള്‍ മാത്രം നടത്തി ചിക്കാഗോയിലെ ജനങ്ങളുടെ ഹൃദയത്തില്‍ എക്കാലവും സ്ഥാനം പിടിച്ച സംഘടനയാണ് ഐ.എം.എ. വളരെ ചിട്ടയോടും അടുക്കോടുംകൂടി നടത്തിവരുന്ന ഐ.എം.എയുടെ കലാമേളകളില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ക്കും, അവരെ പങ്കെടുപ്പിക്കുന്ന മാതാപിതാക്കള്‍ക്കും ഒരു പ്രത്യേക ഉത്സാഹംതന്നെ കാണാറുണ്ട്. ഈവര്‍ഷത്തെ കലാമേളയില്‍ വളരെ പുതുമയുള്ള പല മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പരിപാടിയുടെ വിജയത്തിനായി വളരെ വിപുലമായ ഒരു കമ്മിറ്റിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സുനേന മോന്‍സി ചാക്കോ, രാജു പാറയില്‍, മറിയാമ്മ പിള്ള, ജോസി കുരിശിങ്കല്‍, ജോയി പീറ്റര്‍ ഇണ്ടിക്കുഴി, വന്ദന മാളിയേക്കല്‍, റോയി മുളകുന്നം, ജോര്‍ജ് മാത്യു, ജോ മേലേത്ത് എന്നിവര്‍ കമ്മിറ്റി അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.