You are Here : Home / USA News

അമ്പാട്ടു ബാബു കെ എച്ച് എന്‍ എ മിഡ് വെസ്റ്റ് ആര്‍ വി പി

Text Size  

Story Dated: Thursday, January 03, 2019 08:37 hrs UTC

ന്യുജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മിഡ് വെസ്റ്റ് റീജിയന്‍ റീജണല്‍ വൈസ് പ്രസിഡന്റായി ശ്രീ. അമ്പാട്ടു ബാബു വിനെ നാമ നിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ. രേഖാ മേനോന്‍ ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. പൊതുരംഗത്ത് സജീവമായ ശ്രീ അമ്പാട്ടു ബാബു ഇന്‍ഡ്യനാപോളീസ് ഹിന്ദു ക്ഷേത്രത്തിന്റെ തുടക്കം മുതലുള്ള പ്രവര്‍ത്തകനും ഉദ്ഘാടന സമയത്ത് പ്രസിഡന്റും ആയിരുന്നു. ഇപ്പോഴും ഇന്ത്യനാപോളിസ് ഹിന്ദു ക്ഷേത്രത്തിന്റെ സജീവ പ്രവര്‍ത്തകന്‍ ആണ്. ധനകാര്യ വിദഗ്ദനായ അമ്പാട്ട് ബാബു ഇന്‍ഡ്യാന പോളീസിലെ തൊഴില്‍ വകുപ്പില്‍ കണ്‍ട്രോാളറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറുമാണ്. ബാങ്കിംഗ് മേഖലയില്‍ വിവിധചുമതലകള്‍ വഹിച്ച ശേഷമാണ് തെഴില്‍ വകുപ്പില്‍ ചേരുന്നത്. കേരള സര്‍വകലാശാലയില്‍നിന്ന് കൊമേഴ്സിലും ദല്‍ഹി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അക്കൗണ്ടിംഗിലും ഇന്‍ഡ്യാന യൂണിവേ്ഴ്്‌സിറ്റിയില്‍ നിന്ന് മാര്‍ക്കറ്റിംഗിലും ബിരുദം നേടിയിട്ടുണ്ട്. 2006 ഇന്ത്യാന ഗവര്‍ണറുടെ പബളിക് സര്‍വീസ് അച്ചീവ്മെന്റ് അവാര്‍ഡിന് അര്‍ഹനായി കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍ ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യൂജഴ്സിയിലെ ചെറിഹില്‍ ക്രൗണ്‍പ്ളാസാ ഹോട്ടലിലാണ് നടക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.