You are Here : Home / USA News

ഭാര്‍ഗവ ക്ഷേത്രത്തിലെ അയ്യപ്പജ്യോതി ഏഴാം കടലും കടന്ന് ചിക്കാഗോയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, December 28, 2018 01:46 hrs UTC

ചിക്കാഗോ: ഒരൊറ്റ മനസ്സോടെ, ജാതിമത, വര്‍ഗ, വര്‍ണ്ണ ഭേദങ്ങള്‍ മറന്ന്, പുണ്യ പൂങ്കാവനത്തിന്റെ പരിപാവനത സംരക്ഷിക്കുവാനും, ശബരീശ സന്നിധിയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് കളങ്കം സംഭവിക്കാതിരിക്കുവാനും, ഭാര്‍ഗ്ഗവക്ഷേത്രത്തിലെ ഹൈന്ദവ വിശ്വാസികള്‍ കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ മഹാ അയ്യപ്പജ്യോതി തെളിയിച്ചപ്പോള്‍, തഥവസരത്തില്‍ തന്നെ കേരളത്തിലെ ഹൈന്ദവ ജനതക്ക്, ക്ഷേത്ര ആചാര അനുഷ്ടാനങ്ങള്‍ പരിപാലിക്കുവാനും സനാതന ധര്‍മ്മം സംരക്ഷിക്കുവാനും തങ്ങളും കൂടെയുണ്ട് എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ചിക്കാഗോ ഗീതാമണ്ഡലം അയ്യപ്പജ്യോതി സംഘടിപ്പിച്ചു. ലോകത്തിലെ എല്ലാ ഹിന്ദുവിന്റെയും ആത്മാവിന് ഹൃദയ തുടിപ്പ് നല്‍കിയ, വിവേകാനന്ദ സ്വാമികളുടെ ചരിത്ര പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിന്റെ സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന ചിക്കാഗോയുടെ മണ്ണില്‍ നിന്നും, ലോക ഹൈന്ദവ ജനതക്ക് എന്നും മാതൃകയായും, കേരളത്തിലെ ഹൈന്ദവര്‍ക്ക് എന്നും തണലായും, ഹിന്ദു ആദ്ധ്യാത്മിക ആചാര്യനും ശബരിമല കര്‍മ്മസമിതി രക്ഷാധികാരിയുമായ സ്വാമി ചിദാനന്ദ പുരിയുടെയും, സി.എസ്.ഐ.ആറിലെ ശാസ്ത്രജ്ഞനും ഐ ഐ എസ് എച്ചിന്റെ സ്ഥാപകനുമായ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ സാറിന്റെ അനുഗ്രഹ ആശിസുകള്‍ ഏറ്റുവാങ്ങി പ്രവര്‍ത്തിക്കുന്ന ചിക്കാഗോ ഗീതാമണ്ഡലത്തിന്റെയും കേരളം ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെയും (KHNA) ആഭിമുഖ്യത്തില്‍ ചിക്കാഗോയില്‍, കുട്ടികളും മുതിര്‍ന്നവരുമടക്കം നൂറു കണക്കിന് ഭക്തര്‍ കൊടിയ തണുപ്പിനെ അവഗണിച്ച് മണ്‍ചിരാതുകളില്‍ അയ്യപ്പജ്യോതി തെളിയിച്ച് ശബരിമലയിലെ ആചാരാനുഷ്ഠാന സംരക്ഷണത്തിന് സര്‍വാത്മനാ പിന്തുണ അറിയിച്ചു. തുടര്‍ന്ന് ഗീതാമണ്ഡലം അദ്ധ്യക്ഷനും കെ എച്ച് എന്‍ എ ഉപാധ്യക്ഷനുമായ ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച മഹാ സമ്മേളനം ഡോക്ടര്‍ ഗോപി മേനോന്‍ ഉദ്ഘാടനം ചെയ്തു. അധികാരത്തിന്റെ ഉന്മാദാവസ്ഥയില്‍, ഭാരതീയ പൈതൃകത്തെ നശിപ്പിക്കുവാനും, ലോകത്ത് അവശേഷിക്കുന്ന ഒരേ ഒരു സംസ്കാരം ഇല്ലാതാക്കുവാനുമുള്ള കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ഏറ്റവും പ്രകടമായ രൂപമാണ് ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള കടന്നു കയറ്റവും,, ക്ഷേത്ര ആചാര അനുഷ്ടാനങ്ങള്‍ തകര്‍ക്കുവാനുള്ള ശ്രമങ്ങളും. ആയിരം പേര്‍ ഒന്നിച്ച് ചേര്‍ന്ന് മുദ്രാവാക്യം വിളിച്ചപ്പോള്‍ സുപ്രീം കോടതിയുടെ പള്ളി വിധി നടപ്പാക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി, കോടാനുകോടി ഹൈന്ദവ സ്ത്രീകള്‍ ഒന്നിച്ച് എതിര്‍ത്തപ്പോള്‍, ആക്ടിവിസ്റ്റുകളെയും, മാവോ വാദികളെയും, യുക്തിവാദികളെയും സര്‍ക്കാര്‍ ചിലവില്‍, വി വി ഐ പി പരിഗണനയോടെ പോലീസ് വലയം തീര്‍ത്ത് കൊണ്ടുവന്നത് എന്തിനാണ് എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികളും തിരിച്ചറിഞ്ഞു കഴിഞ്ഞുഎന്നും,. ഭരണകൂടം ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന അധാര്‍മ്മിക കര്‍മ്മങ്ങളെ, ധര്‍മ്മാധിഷ്ഠിതമായി എതിര്‍ക്കുന്ന കേരളത്തിലെ ഹൈന്ദവ സമൂഹത്തിന് , ചിക്കാഗോ ഗീതാമണ്ഡലത്തിന്റെയും, ലോകം മുഴുവനുള്ള ഹൈന്ദവ സമൂഹത്തിന്റെയും പിന്തുണ എന്നും ഉണ്ടാകും എന്ന് ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു. അഹങ്കാരത്തിന്റെയും, അവിവേകത്തിന്റെയും ആള്‍ രൂപമായ കേരള ഭരണ കൂടം, ഏതു വിധേനയും ആചാര ലഘനം നടത്തുവാന്‍ ശ്രമിക്കുമ്പോള്‍ , ഈ ആസുരിക വര്‍ഗ്ഗത്തിന്റെ മനസ്സിലെ തമസ്സിനെ അകറ്റി, സ്വാതികമായ വെളിച്ചം കടന്നു ചെല്ലുവാനായുള്ള ദീപ ജ്വാലയാണ് ഡിസംബര്‍ 26നു ലോകം മുഴുവന്‍ തെളിഞ്ഞത് എന്ന് ഡോക്ടര്‍ ഗോപിമേനോന്‍ അഭിപ്രായപ്പെട്ടു. പ്രളയദുരന്തത്തില്‍ കഷ്ടപ്പെടുന്ന കേരള ജനതയെ സഹായിക്കുവാനല്ല, മറിച്ച് ഖജനാവില്‍ നിന്നും 50 കോടിഎടുത്തും, സര്‍ക്കാറിന്റെ എല്ലാ ശക്തിയും, ഭരണ സ്വാധിനവും മുഴുവനായി ഉപയോഗിച്ച്, കേരള ജനതയെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കുവാനായി ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ്, ജാതിമത, വര്‍ഗ്ഗ, വര്‍ണ്ണ, രാഷ്ട്രീയഭേദമനേ അയ്യപ്പ ജ്യോതിയിലൂടെ അധാര്‍മ്മികളായ ഭരണകൂടത്തിന് നല്‍കിയത്. ലോകം മുഴുവന്‍ നീണ്ട അയ്യപ്പജ്യോതിയില്‍ അന്ത്യജനോ അഗ്രജനോ ഇല്ലായിരുന്നു, അവിടെ അണിചേര്‍ന്നത് അയ്യപ്പ ഭക്തര്‍ മാത്രമായിരുന്നു. ഇനിയെങ്കിലും ഈ സനാതന സത്യം തിരിച്ചറിഞ്ഞ് അധാര്‍മ്മിക പ്രവര്‍ത്തികളില്‍ നിന്നും പിന്തിരിയണം എന്ന് ഗീതാമണ്ഡലം റിലീജിയസ് ചെയര്‍പേഴ്‌സണ്‍ ആനന്ദ് പ്രഭാകര്‍ അഭിപ്രായപ്പെട്ടു . അയ്യപ്പജ്യോതി ഒരു വന്‍ വിജയമാക്കുവാന്‍ സഹായിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും ജനറല്‍ സെക്രട്ടറി ബൈജു മേനോന്‍ നന്ദി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.