You are Here : Home / USA News

ലോസ് ആഞ്ചലസ് കെ.സി.വൈ.എല്‍ ന് നവനേതൃത്വം

Text Size  

Story Dated: Friday, December 21, 2018 01:46 hrs UTC

സന്തോഷ് വള്ളിപ്പടവില്‍

പ്രസിഡന്റ്: ഏയ്ഞ്ചല കട്ടപ്പുറം വൈ.പ്രസിഡന്റ്: മാത്യു ഓട്ടപ്പള്ളി സെക്രട്ടറി: ക്രിസ്റ്റി കുന്നത്തുളായില്‍ ജോ.സെക്രട്ടറി: ജാസ്മിന്‍ മാലിയില്‍ ട്രഷറര്‍: സ്റ്റീഫന്‍ വാഴപ്പള്ളി കമ്മിറ്റി അംഗങ്ങള്‍: സൈമണ്‍ വെട്ടുപാറപ്പുറത്ത്, ജ്യോതി പൂത്തംപാറ, എഷ വില്ലൂത്തറ. 2018-2020 കെസിവൈഎല്‍ ഭാരവാഹികളുടെ ആദ്യ യോഗവും സീക്രട്ട് സാന്റയും ഡിസംബര്‍ 8-ാം തീയതി ക്രിസ്മസ് കരോളിന് അനുബന്ധമായി നടത്തി. മാതൃസംഘടനയായ കെസിസിഎസ്.സി. പ്രസിഡന്റ് സന്തോഷ് വള്ളിപ്പടവില്‍, സെക്രട്ടറി റാണി ചാമക്കാലായൊടൊപ്പം എന്‍സി മെമ്പര്‍ സജി കൈപ്പിങ്കല്‍ നേതൃത്വം നല്‍കുന്ന 'Under One Tree' പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ അംഗങ്ങള്‍ സജീവ പങ്കാളിത്തം വഹിക്കുന്നതായി സെക്രട്ടറി ക്രിസ്റ്റി അറിയിച്ചു.

 

കെസിവൈഎല്‍ കേരളത്തില്‍ 50-ാം വാര്‍ഷികപരിപാടികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ശ്രീ.മാനുവല്‍ കപ്പടക്കുന്നേല്‍ നേതൃത്വം നല്‍കുന്ന ഭവന നിര്‍മ്മാണ പദ്ധതിയില്‍ തങ്ങളുടേതായ സഹകരണം ഉറപ്പ് വരുത്തുമെന്ന് പ്രസിഡന്റ് ഏയ്ബല കട്ടപ്പുറം അറിയിച്ചു. ഏവര്‍ക്കും ക്രിസ്മസ ആശംസകള്‍ അറിയിക്കുന്നതോടൊപ്പം ലോസ് ആഞ്ചലസിലെ യുവജനങ്ങള്‍ക്കായി ഡിസംബര്‍ 29ന് നടത്തുന്ന Knott's Merry Farm Visit ല്‍ ഏവരുടെയും സഹകരണം ജാസ്മിന്‍ മാലിയില്‍, മാത്യു ഓട്ടപ്പള്ളില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കെസിസിഎസ് സി സംഘടനയ്ക്ക് കരുത്ത് പകരുവാന്‍ അങ്ങേയറ്റം പരിശ്രമിക്കുമെന്ന് സൈമണ്‍ വെട്ടുപാറപ്പുറം, ജ്യോതി പൂത്തംപാറ, എഷ വില്ലൂത്തറ, സ്റ്റീഫന്‍ വാഴപ്പള്ളി എന്നിവര്‍ പ്രസ്താവിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.