You are Here : Home / USA News

ന്യൂജഴ്സിയിൽ ഇമ്മിഗ്രേഷൻ അധികൃതർ, 105 അനധികൃത കുടിയേറ്റക്കാരെ പിടികൂടി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, December 10, 2018 03:45 hrs UTC

ന്യുജഴ്സി ∙ കഴിഞ്ഞവാരം ഇമ്മിഗ്രേഷൻ അധികൃതർ ന്യുജഴ്സിയിൽ നടത്തിയ വേട്ടയിൽ അനധികൃതമായി കുടിയേറിയവരേയും കുറ്റക്യത്യങ്ങളിൽ ഉൾപ്പെട്ടവരേയും ഇന്റർപോൾ അന്വേഷിക്കുന്നവരേയും, മറ്റു രാജ്യങ്ങളിൽ കുറ്റ കൃത്യങ്ങളിൽ പ്രതികളായവരേയും ഉൾപ്പെടെ 105 പേരെ അറസ്റ്റു ചെയ്തതായി ഡിസംബർ 7 വെള്ളിയാഴ്ച ഇമ്മിഗ്രേഷൻ അധികൃതർ അറിയിച്ചു.

അമേരിക്കയിൽ നിന്നും പുറത്താക്കി വീണ്ടും അനധികൃതമായി പ്രവേശിച്ചവരും അറസ്റ്റ് ചെയ്തവരിലുണ്ടെന്നു ഫെഡറൽ ഉദ്യോഗസ്ഥർ പറഞ്ഞു.

ന്യൂജഴ്സിയിലെ 21 കൗണ്ടികളിൽ, 16 എണ്ണത്തിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ പിടികൂടിയത്.

അറസ്റ്റ് ചെയ്തവരെ, ഇമ്മിഗ്രേഷൻ ജഡ്ജിന്റെ മുമ്പിൽ ഹാജരാക്കി ഡിപ്പോർട്ടേഷൻ നടപടികൾ ആരംഭിക്കുമെന്നും അധികൃതർ വെളിപ്പെടുത്തി. അനധികൃത കുടിയേറ്റക്കാർക്കെതിരെ ട്രംപ് സ്വീകരിച്ചിരിക്കുന്ന സീറോ ടോളറൻസ് പോളിസി കർശനമായി നടപ്പാക്കുവാൻ ഇമ്മിഗ്രേഷൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.