You are Here : Home / USA News

ഫോമാ-പാലിയം ഇന്ത്യ, ഏകദിന ശില്പശാല തിരുവനന്തപുരത്ത്

Text Size  

Story Dated: Wednesday, November 28, 2018 11:56 hrs UTC

തിരുവനന്തപുരം: പാലിയം ഇന്ത്യയുടെ ആഭിമുഖ്യത്തിലും, ഫോമാ വനിതാ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍, രോഗീപരിചരണത്തിൽ ബദ്ധശ്രദ്ധരായ സ്ത്രീകളുടെ ജീവിതത്തിന്‍റെ കാണാപ്പുറങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി, ഈ വരുന്ന ഡിസംബർ ഒന്ന് ശനിയാഴ്ച രാവിലെ 09.30 മുതൽ ഉച്ചക്ക് 01.30 വരെ തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ വെച്ച് ഏക ദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഫോമ വിമൻസ് ഫോറത്തിന്‍റെ പ്രധാന ചാരിറ്റി പ്രവർത്തങ്ങളിൽ ഒന്നായിരുന്നു, പാലിയം ഇന്ത്യ എന്ന സന്നദ്ധ സംഘടനയുമായി കൈകോര്‍ത്ത് നടപ്പിൽ വരുത്തിയ പാലിയേറ്റീവ് കെയർ പ്രൊജക്റ്റ്. സമൂഹത്തിലെ നിർദ്ധനരായ സ്ത്രീകളക്ക് വേണ്ടി നടപ്പിൽ വരുത്തിയ പാലിയേറ്റീവ് കെയർ പ്രൊജക്റ്റ് സമൂഹത്തില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ വളരെയധികം അഭിനന്ദനങ്ങള്‍ ഈ പദ്ധതിയുടെ സംഘാടകര്‍ ഏറ്റുവാങ്ങി. ഫോമ വിമൻസ് ഫോറത്തിന്‍റെ ചെയര്‍ ആയിരുന്ന സാറ ഈശോ, സെക്രെട്ടറിയായിരുന്ന രേഖ നായര്‍ എന്നിവരുടെ നേത്രുത്വത്തിലുള്ള ടീം ഈ പദ്ധതിയ്ക്ക് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചവരാണ്. ഈ പദ്ധതിയ്ക് വേണ്ടി മാത്രം ഫോമ വനിത വിഭാഗം സമാഹരിച്ചത് 40,000 അമേരിക്കന്‍ ഡോളറാണ്. കഴിയുന്നത്ര ആയാസരഹിതമായി ഗുണനിലവാരമുള്ള പരിചരണം രോഗികൾക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ചും, പരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്ന സഹോദരിമാരുടെ ശാരീരികവും, മാനസികവും ,സാമ്പത്തികവുമായ പ്രയാസങ്ങൾ ലഘൂകരിച്ച് അവര്‍ക്ക് സന്തുഷ്ടമായ ജീവിതം നയിക്കുന്നതിനുള്ള സാധ്യതകളെ സംബന്ധിച്ചു സമഗ്രമായ നിർദ്ദേശങ്ങൾ സ്വരൂപിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് നിർദിഷ്ട ശില്പശാല. പ്രസ്തുത വിഷയത്തിൽ പരിണിത പ്രജ്ഞരായ ഡോ. ജ്യോതി കൃഷ്ണൻ (TISS), ഡോ. ബിന്ദു വി. സി (The Kerala State Womens Development Corporation), ശ്രീമതി. സോണിയ ജോർജ്ജ് (SEWA ), ഡോ. ശ്രീദേവി വാരിയർ (Pallium India ) എന്നിവർ മാർഗ്ഗനിർദ്ദേശം നല്കുന്നതാണ്. തിരുവനന്തപുരത്തു നടക്കുന്ന പ്രസ്തുത ചടങ്ങിന്, ഫോമാ എക്സിക്യൂട്ടീവിനു വേണ്ടി പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ എല്ലാവിധ ആശംസകളും നേര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.