You are Here : Home / USA News

ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് : രജിസ്‌ട്രേഷന്‍ കിക്കോഫ് ഉത്ഘാടനം നിര്‍വ്വഹിച്ചു

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Tuesday, November 13, 2018 11:59 hrs UTC

ഒര്‍ലാന്റോ : 2019 ജൂലൈ 25 മുതല്‍ 28 വരെ ഫ്‌ലോറിഡയിലെ ഒര്‍ലാന്റോ പട്ടണത്തില്‍ വെച്ച് നടത്തപ്പെടുന്ന പതിനോഴാമത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി കുടുംബ സംഗമത്തിന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് നവംബര്‍ 11 ന് ഞായറാഴ്ച വൈകിട്ട് 5.30ന് ഐ.പി.സി ഒര്‍ലാന്റോ ദൈവസഭയില്‍ വെച്ച് നടത്തപ്പെട്ടു. ലോക്കല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോര്‍ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ ആന്‍റണി റോക്കി (ചെയര്‍മാന്‍), ബ്രദര്‍ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദര്‍ ജോണ്‍സണ്‍ ഏബ്രഹാം (ട്രഷറാര്‍), ഫിന്‍ലി വര്‍ഗീസ് (യൂത്ത് കോര്‍ഡിനേറ്റര്‍), ലോക്കല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ അഞ്ചു തോമസ്, പ്രയര്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ മാത്യൂ ജോസഫ് എന്നിവര്‍ കോണ്‍ഫ്രന്‍സിന്റെ ഇതുവരെയുള്ള പ്രവര്‍ത്തന പദ്ധതികള്‍ വിശദികരിച്ചു. കോണ്‍ഫ്രന്‍സിന്റെ വെബ് സൈറ്റ് ഉത്ഘാടനവും കിക്കോഫ് രജിസ്‌ട്രേഷനും ഒര്‍ലാന്റോ ഐ.പി.സി സഭയുടെ സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജേക്കബ് മാത്യു നിര്‍വ്വഹിച്ചു. "ഐ.പി.സി വോയിസ്" എന്ന പേരില്‍ പുറത്തിറക്കിയ കോണ്‍ഫ്രന്‍സ് സപ്ലിമെന്റ് റീജിയന്‍ പ്രസിഡന്റ് റവ.ഡോ.ജോയി ഏബ്രഹാം പ്രകാശനം ചെയ്തു. "ഇത് മടങ്ങിവരവിന്റെയും പുതുക്കത്തിന്റെയും കാലം " എന്നുള്ള ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സിന്റെ ചിന്താവിഷയം അഡ്വൈസറി ബോര്‍ഡ് അംഗം പാസ്റ്റര്‍ റോയി വാകത്താനം സമ്മേളനത്തില്‍ അവതരിപ്പിച്ചു.

ലോക്കല്‍ കണ്‍വീനര്‍ ബ്രദര്‍ റെജി വര്‍ഗീസ് സ്വാഗതവും ലോക്കല്‍ സെക്രട്ടറി ബ്രദര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് നന്ദിയും പറഞ്ഞു. അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായ രാജു പൊന്നോലില്‍, സാമുവേല്‍ വി. ചാക്കോ, സംസ്ഥാന പ്രതിനിധി ബെന്നി ജോര്‍ജ്, മീഡിയ കോര്‍ഡിനേറ്റര്‍ നിബു വെള്ളവന്താനം, പ്രാദേശിക കമ്മറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി. അടുത്ത പ്രമോഷണല്‍ യോഗം ഡിസംബര്‍ 16 ഞായറാഴ്ച വൈകിട്ട് 5 ന് ന്യൂയോര്‍ക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി സഭാഹാളില്‍ നടത്തപ്പെടും. എല്ലാ വ്യാഴാഴ്ചകളിലും 9 വൈകിട്ട് 10 വരെ (EST) പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി വേര്‍തിരിച്ചിട്ടുണ്ട്. 16054725249 എന്ന ഫോണ്‍ നമ്പറിലൂടെ 790379 എന്ന ആക്‌സസ് കോഡ് നല്‍കി പ്രാര്‍ത്ഥനാ ലൈനില്‍ പ്രവേശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുwww.ipcfamilyconference.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ഏപ്രില്‍ 25 നകം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കുറഞ്ഞ നിരക്കുകള്‍ ലഭ്യമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.