You are Here : Home / USA News

ഐ.പി.സി ഫാമിലി കോൺഫ്രൻസ് : രജിസ്ട്രേഷൻ കിക്കോഫ് 11 ന്

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Friday, October 26, 2018 02:40 hrs UTC

ഒർലാന്റോ : 2019 ജൂലൈ 25 മുതൽ 28 വരെ ഫ്ലോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ വെച്ച് നടത്തപ്പെടുന്ന പതിനോഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന്റെ രജിസ്ട്രേഷൻ കിക്കോഫ് നവംബർ 11 ന് ഞായറാഴ്ച വൈകിട്ട് 5.30ന് ഐ.പി.സി ഒർലാന്റോ ദൈവസഭയിൽ വെച്ച് നടത്തപ്പെടും .

ദേശീയ ഭാരവാഹികളായ പാസ്റ്റർ ആൻറണി റോക്കി (ചെയർമാൻ), ബ്രദർ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദർ ജോൺസൺ ഏബ്രഹാം (ട്രഷറാർ), ഫിൻലി വർഗീസ് (യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ ജെസ്സി മാത്യൂ ( ലേഡീസ് കോർഡിനേറ്റർ) തുടങ്ങിയവരെ കൂടാതെ അഡ്വൈസറി ബോർഡ് അംഗങ്ങളായ പാസ്റ്റേഴ്സ് ജേക്കബ് മാത്യു, തോമസ് കോശി, ജോയി ഏബ്രഹാം, മാത്യൂ ജോസഫ്, റോയി വാകത്താനം, രാജു പൊന്നോലിൽ, സാമുവേൽ വി. ചാക്കോ എന്നിവരും പ്രാദേശിക കമ്മറ്റിയുടെ ഭാരവാഹികളും യോഗത്തിൽ സംബദ്ധച്ച് വിവിധ പ്രവർത്തന പദ്ധതികൾ വിശദികരിക്കും.

കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനും അനുഗ്രഹത്തിനുമായി വിവിധ ലോക്കൽ കമ്മറ്റികൾ നിലവിൽ വന്നു. ലോക്കൽ കൺവീനർമാരായി പാസ്റ്റർ ജോർജ് തോമസ്, ബ്രദർ റെജി വർഗീസ്, ലോക്കൽ സെക്രട്ടറിയായി ബ്രദർ അലക്സാണ്ടർ ജോർജ്, ട്രഷറാറായി ബിനു ലൂക്കോസ്, യൂത്ത് കോർഡിനേറ്ററായി റിജോ രാജു, ലേഡീസ് കോർഡിനേറ്ററായി സിസ്റ്റർ അഞ്ചു തോമസ് , മീഡിയ കോർഡിനേറ്ററായി നിബു വെള്ളവന്താനം എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ പി.എ.കുര്യൻ (ഇവന്റ് കോർഡിനേറ്റർ), ബ്രദർ എ.വി. ജോസ് (അക്കോമഡേഷൻ), സ്റ്റീഫൻ ഡാനിയേൽ ജോർജ്, (ട്രാൻസ്പോർട്ടേഷൻ), സജിമോൻ മാത്യൂ (ഫുഡ്), വർഗീസ് ഫിലിപ്പ്, മറിയാമ്മ സ്റ്റീഫൻ ( അഷേഴ്സ് ), സ്റ്റീഫൻ ചാക്കോ (സെക്യുരിറ്റി), സ്റ്റീഫൻ ഡാനിയേൽ ( ലൈറ്റ് ആൻറ് സൗണ്ട് ), റോയി ബ്യൂല (സംഗീതം), ജിബു ഗീവർഗീസ് (രജിസ്ട്രേഷൻ), സിസ്റ്റർ ജിനോ സ്റ്റീഫൻ ( ചിൽഡ്രൻസ് മിനിസ്ട്രി), ഡോ. അജു ജോർജ്, ഡോ. ജോയ്സ് ഡേവിഡ്, ഡോ. സജി ( മെഡിക്കൽ) തുടങ്ങിയവർ നാഷണൽ കമ്മറ്റി ഭാരവാഹികളോടൊപ്പം പ്രവർത്തിക്കുന്നു.

എല്ലാ വ്യാഴാഴ്ചകളിലും വൈകിട്ട് 9 മുതൽ 10 വരെ (EST) പ്രത്യേക പ്രാർത്ഥനയ്ക്കായി വേർതിരിച്ചിട്ടുണ്ട്. 16054725249 എന്ന ഫോൺ നമ്പറിലൂടെ 790379 എന്ന ആക്സസ് കോഡ് നൽകി പ്രാർത്ഥനാ ലൈനിൽ പ്രവേശിക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ipcfamilyconference.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

വാർത്ത: നിബു വെള്ളവന്താനം
(മീഡിയ കോർഡിനേറ്റർ)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.