You are Here : Home / USA News

മുഖ്യമന്ത്രിയ്ക്കു നേരെയുണ്ടായ ആക്രമണത്തെ പ്രവാസി മലയാളി അസോസിയേഷന്‍ അപലപിച്ചു

Text Size  

Story Dated: Monday, October 28, 2013 10:11 hrs UTC

ന്യൂയോര്‍ക്ക്: സകല ജനാധിപത്യ മര്യാദകളും കാറ്റില്‍ പറത്തിക്കൊണ്ട് കണ്ണൂരില്‍ വച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഇടതുപക്ഷകിങ്കരന്മാര്‍ ആക്രമിച്ചത് ജനാധിപത്യരാജ്യമായ ഇന്ത്യയ്ക്കുതന്നെ അപമാനകരവും, നിന്ദ്യവുമാണെന്നും ഇതുപോലുള്ള അക്രമരാഷ്ട്രീയത്തെ കക്ഷിരാഷ്ട്രീയ ഭേദമെന്യെ പ്രവാസി മലയാളി ഫെഡറേഷന്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും, ഇപ്പോള്‍ നടന്ന ഈ അക്രമത്തെ വളരെ ശക്തമായി അപലപിക്കുന്നുവെന്നും അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് ഒരു പത്രക്കുറിപ്പിലൂടെ പ്രസ്താവിച്ചു. ഒരു ജനാധിപത്യരാജ്യത്ത് സമാധാനപരമായി പ്രതിക്ഷേധിക്കുവാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ കല്ലും, വടിയും എറിഞ്ഞ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആക്രമിക്കുന്നത് സാക്ഷര കേരളത്തിന് അപമാനകരമാണ്. ഇനിയും ഇതാവര്‍ത്തിക്കുവാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇടനല്‍കരുത്. കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേഴ്‌വിയില്ലാത്ത വിധം ഒരു മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് പരുക്കേല്‍പ്പിച്ചുവെന്നത് മലയാളിയുടെ പൊതുബോധത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.