You are Here : Home / USA News

ഫ്യൂണറല്‍ ഹോമിന്റെ സീലിങ്ങില്‍ നിന്നും കണ്ടെടുത്തത് 11 ശിശുക്കളുടെ ശരീരം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Sunday, October 14, 2018 04:05 hrs EDT

ഡിട്രോയിറ്റ് : ഡിട്രോയിറ്റിലെ പ്രവര്‍ത്തനം നിര്‍ത്തിവച്ച ഫ്യൂണറല്‍ ഹോമിന്റെ സീലിങ്ങില്‍ നിന്നും 11 ശിശുക്കളുടെ മൃതദേഹം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 12 വെള്ളിയാഴ്ച ഫ്യൂണറല്‍ ഹോം വാങ്ങിയ ഉടമസ്ഥനാണു ഞെട്ടിക്കുന്ന വിവരം പൊലീസിനെ വിളിച്ചറിയിച്ചതെന്ന് ഡിട്രോയിറ്റ് പൊലീസ് പറഞ്ഞു. കാസ്്ക്കറ്റുകളിലും പെട്ടികളിലുമായാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് നവീദ് സയ്യദ് പറഞ്ഞു. എത്രകാലമായി ഇത് ഇവിടെ സൂക്ഷിച്ചിരിക്കുന്നുവെന്നത് പൊലീസ് അന്വേഷണത്തിലാണ്. ഈ വര്‍ഷം ഏപ്രിലിലാണ് ഫ്യൂണറല്‍ ഹോം അടച്ചു പൂട്ടിയത്. ശരിയായ രീതിയില്‍ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യാതിരുന്നതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് അടച്ചുപൂട്ടലിനു കാരണമായത്. ഫ്യൂണറല്‍ ഹോം കമ്മ്യൂണിറ്റി സെന്ററായി മാറുന്നതിനുള്ള പണികള്‍ നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ കണ്ടെത്തല്‍. മിഷഗനന്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ലൈസന്‍സിങ് ആന്റ് റെഗുലേറ്ററി അഫയേഴ്‌സ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More