You are Here : Home / USA News

പ്രളയ ദുരിതാശ്വാസനിധി ഫണ്ട് ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഏറ്റുവാങ്ങുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 10, 2018 04:30 hrs UTC

ചിക്കാഗോ: ഈ നൂറ്റാണ്ടിലെ മഹാ ദുരന്തമായി മാറിയ പ്രളയം ഏറ്റുവാങ്ങിയ കേരളം അതിജീവനത്തിന്റെ പാതയിലാണ്. തകര്‍ന്നു പോയ കേരളത്തെ പുനര്‍ നിര്‍മ്മിക്കാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ പൊരുതുകയാണ്. ആ പേരാട്ടത്തില്‍ അമേരിക്കന്‍ മലയാളികളും പങ്കു ചേരുന്നു. നമ്മേ നാമാക്കിയ മാതൃ ഭൂമിക്കുവേണ്ടി നാം ശേഖരിച്ചു കൊണ്ടിരിക്കുന്ന ഫണ്ട് ഏറ്റുവാങ്ങുന്നതിനായി കേരള ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് ഒക്‌ടോബര്‍ 21ന് ചിക്കാഗോയില്‍ എത്തുന്നു.

പുനരധിവാസത്തിനും, പുനര്‍ നിര്‍മ്മാണത്തിനുമായി ഏകദേശ കണക്കുകള്‍ കാണിക്കുന്നത് 40,000 കോടി രുപയാണ്. സന്പാദ്യ കുടുക്കയും, കമ്മലും, ഭൂസ്വത്തും, പെന്‍ഷനും, ശമ്പളവും ദുരിതാശ്വാസ നിധിയിലേയ്ക്ക് ചേര്‍ക്കാന്‍ ആബാലവൃദ്ധം മുന്നോട്ടു വരുമ്പോള്‍ നമ്മുടെ പിന്തുണയും സഹായവും നമ്മുക്ക് തൊട്ടറിയാനാകണം. നമ്മുടെ ഒരു ദിവസത്തേ ശമ്പളമെങ്കിലും നമ്മുടെ നാടിന്റെ പുനര്‍ സൃഷ്ടിക്കായി നല്‍കുവാന്‍ സാധിച്ചാല്‍ അതു നമ്മുടെ മാതൃഭൂമിയ്ക്കുള്ള കൈ താങ്ങ് ആകുമെന്നതില്‍ സംശയമില്ല.

ഒക്‌ടോബര്‍ 21-നു ഞായറാഴ്ച വൈകിട്ട് 5 മണിക്ക്, ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കിനോടൊപ്പം ഒരു ഫണ്ട് റെയ്‌സിങ്ങ് ഡിന്നര്‍ നടത്തുന്നു. ചിക്കാഗോയിലും പരിസര പ്രദേശത്തുമുള്ള സാമൂഹിക സംസ്താരിക സംഘടനകളും മത സ്ഥാപനങ്ങളും ശേഖരിച്ചിരിക്കുന്ന ഫണ്ടും, വ്യക്തിപരമായി കൊടുക്കുന്ന ഫണ്ടും ധനകാര്യമന്ത്രി ഏറ്റുവാങ്ങുന്നതാണ്.

എല്ലാവരെയും പ്രസ്തുത മീറ്റിങ്ങിലേയ്ക്കും ഫണ്ട് റെയ്‌സിങ്ങ് ഡിന്നറിലേയ്ക്കും കോര്‍ഡിനേറ്റര്‍മാരായാ അരുണ്‍ നെല്ലാമറ്റവും ഫ്രാന്‍സിസ് കിഴക്കേക്കുറ്റും പീറ്റര്‍ കുളങ്ങരയും റോയി മുളകുന്നവും സംയുക്തമായി ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക: അരുണ്‍ നെല്ലാമറ്റം 847 454 5027, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് 847 736 0438, പീറ്റര്‍ കുളങ്ങര 847 951 4476, റോയി മുളകുന്നം 847 363 0050

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.