You are Here : Home / USA News

ഫീനിക്‌സ്‌ ദേവാലയ കൂദാശ: ബിഷപ്പ്‌ ഓംസ്റ്റെഡും, ബിഷപ്പ്‌ ജെരാള്‍ഡും പങ്കെടുക്കും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, October 27, 2013 12:20 hrs UTC

ഫീനിക്‌സ്‌: ഫീനിക്‌സിലെ ഹോളി ഫാമിലി ദേവാലയ കൂദാശ നിര്‍വഹിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ തിരുകര്‍മ്മങ്ങളിലും തുടര്‍ന്നുള്ള പൊതുസമ്മേളനത്തിലും മാര്‍ ജേക്കബ്‌ അങ്ങാടിയത്തിനു പുറമെ രണ്ടു ബിഷപ്പുമാരുടെ സാന്നിധ്യംകൂടി ഉറപ്പായി. ഫീനിക്‌സ്‌ രൂപതയുടെ ബിഷപ്പ്‌ അഭിവന്ദ്യ തോമസ്‌ ഓംസ്റ്റെഡും, ബൈസന്റിയന്‍ കത്തോലിക്കാ സഭയുടെ അഭിവന്ദ്യ പിതാവ്‌ ജെരാള്‍ഡ്‌ നിക്കോളാസും എത്തിച്ചേരുമെന്ന്‌ ഫാ. മാത്യു മുഞ്ഞനാട്ട്‌ അറിയിച്ചു. കൂദാശാകര്‍മ്മങ്ങള്‍ക്ക്‌ മുഖ്യകാര്‍മികത്വം വഹിക്കുന്ന മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിനൊപ്പം ഇരുവരും സഹകാര്‍മികരാകും. ഇരുപതിലധികം കത്തോലിക്കാ വൈദീകര്‍ നേതൃതവം നല്‍കുന്ന തിരുകര്‍മ്മങ്ങള്‍ക്ക്‌ സാക്ഷികളാകുവാന്‍ സഹോദര ക്രൈസ്‌തവ സമുദായങ്ങളിലെ വൈദീക പ്രമുഖരും, കൂദാശാ കര്‍മ്മങ്ങളെ തുടര്‍ന്ന്‌ ചേരുന്ന പൊതുസമ്മേളനത്തില്‍ വിവിധ മത-സാംസ്‌കാരിക നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിക്കും. പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ സൗകര്യാര്‍ത്ഥം പ്രത്യേക വാഹന പാര്‍ക്കിംഗ്‌ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതായി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സാജന്‍ മാത്യു അറിയിച്ചു. അതിഥികള്‍ക്കായി വിരുന്ന്‌ സത്‌കാരവും പള്ളിയില്‍ നിന്നും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പരിപാടികളുടെ സമ്പൂര്‍ണ്ണ വിജയത്തിനായി വികാരി ഫാ. മാത്യു മുഞ്ഞനാട്ടിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടന്നുവരുന്നു. മാത്യു ജോസ്‌ കുര്യംപറമ്പില്‍ ഒരു വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.