You are Here : Home / USA News

അന്താരാഷ്ട്ര ഇന്ത്യന്‍ ചലച്ചിത്ര മേള; ഇര്‍ഫാന്‍ഖാന്‍ മുഖ്യാതിഥി

Text Size  

Story Dated: Sunday, October 20, 2013 10:25 hrs UTC

ജോസ് കുമ്പിളുവേലില്‍


പാരിസ് : ഇന്ത്യന്‍ എംബസ്സിയുടെ സഹകരണത്തോടെ എക്‌സ്ട്രാവജന്റ് ഇന്ത്യ സംഘടിപ്പിച്ച അന്താരാഷ്ട്ര ഇന്ത്യന്‍ ചലച്ചിത്ര മേളക്ക് പാരിസില്‍ തുടക്കമായി. ഫീച്ചര്‍ ഫിലിം,ഷോര്ട്ട് ഫിലിം, ഡോകുമെന്ററി തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിരവധി ചിത്രങ്ങള്‍ മത്സരത്തിനെത്തിയിട്ടുണ്ട്. അനുരാഗ് കാശ്യപ് സംവിധാനം ചെയ്ത 'അഗ്‌ളി', റിതേഷ് ബത്ര യുടെ 'ലഞ്ച് ബോക്‌സ് ' പ്രകാശ് ഷാ യുടെ 'രാജ് നീതി ' സുജോയ് ഖോഷിന്റെ 'കഹാനി' തുടങ്ങിയവയാണ് മത്സരത്തില്‍ പങ്കെടുക്കുന്ന പ്രധാന ചിത്രങ്ങള്‍.

അടുത്തിടെ അന്തരിച്ച പ്രശസ്ത പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഋതു പര്‍ണഖോഷിനോടുള്ള ആദര സൂചകമായി അദേഹത്തിന്റെ പ്രധാന ചിത്രങ്ങളായ ജീവന്‍ സ്മൃതി, ചിത്രാംഗത തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ചൊവ്വാഴ്ച്ച വൈകിട്ട് നടന്ന ഉല്‍ഖാടന ചടങ്ങില്‍ പ്രശസ്ത ബോളിവുഡ് താരം ഇര്‍ഫാന്‍ഖാന്‍ , പ്രശസ്ത ഹിന്ദി ചലച്ചിത്ര സംവിധായകന്‍ പ്രകാശ് ഷാ, ഇന്ത്യന്‍ അംബാസ്സിഡര്‍ അരുണ്‍ കെ.സിംഗ്, ഇന്ത്യന്‍ ഫിലിം ഫെഡറേഷന്‍ പ്രസിഡന്റ് ബിജയ് ഖേമ്ക തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. തുടര്‍ന്ന് ഒട്ടേറെ അന്താരാഷ്ട്ര പ്രശംസ പിടിച്ചു പറ്റിയ 'ലഞ്ച് ബോക്‌സ് ' സിനിമയുടെ പ്രദര്ശനവും നടന്നു. 22 ന് പാരിസ് അന്താരാഷ്ട്ര ഇന്ത്യന്‍ ചലച്ചിത്രോല്‌സവം സമാപിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.