You are Here : Home / USA News

ജോ കുര്യന്‍ തോമസ്‌ സ്റ്റുഡന്‍സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, October 19, 2013 11:52 hrs UTC

ലാസ്‌ വെഗാസ്‌: ഹൈഡ്‌ പാര്‍ക്ക്‌ സ്‌കൂളിന്റെ ഈ വര്‍ഷത്തെ സ്റ്റുഡന്‍സ്‌ കൗണ്‍സില്‍ പ്രസിഡന്റായി ജോ കുര്യന്‍ തോമസ്‌ തിരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ തിരഞ്ഞെടുപ്പ്‌ മത്സരത്തില്‍ വന്‍പിച്ച ഭൂരിപക്ഷത്തിനു എതിര്‍ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയാണ്‌ ഈ കൊച്ചുമിടുക്കന്‍ വിജയം കൈവരിച്ചത്‌. പ്രസംഗത്തില്‍ വാക്കുകള്‍ക്കുള്ള മാസ്‌മരികത മനസിലാക്കി വിഷയങ്ങള്‍ പുതുമയോടെ അവതരിപ്പിക്കുന്നതാണ്‌ ശൈലി. നടപ്പുവര്‍ഷം സ്‌കൂള്‍ ഭരണസമിതിയോടൊപ്പം പ്രവര്‍ത്തിച്ചു ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുകയും, കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുകയുമാണ്‌ പ്രസിഡന്റിന്റെ ചുമതല. ഈ സ്ഥാനത്തേക്ക്‌ ഇത്‌ രണ്ടാം തവണയാണ്‌ മത്സരിച്ചു ജയിക്കുന്നത്‌. ആദ്യജയം 2010 ല്‍ ആയിരുന്നു. വര്‍ഷങ്ങളായി മികച്ച വിദ്യഭാസത്തിനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ അവാര്‍ഡ്‌ നേടുകയും, നാഷണല്‍ ഓണര്‍ സൊസൈറ്റിയിലും, നെവേദ സംസ്ഥാനത്തിന്‍റെ ഗായാകസംഘത്തിലും അംഗവുമാണ്‌. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ അതീവ താല്‌പര്യമുള്ളതായും ഒരു ഇന്‍ഡോഅമേരിക്കന്‍ പ്രതിനിധിയായി പ്രവര്‍ത്തിക്കുമെന്നും ലേഖകന്‍റെ ചോദ്യത്തിന്‌ മറുപടിയായി ജോ കുര്യന്‍ തോമസ്‌ പറഞ്ഞു. ഫോമാ നാഷണല്‍ കണവന്‍ഷനുകളിലെ മത്സരങ്ങളില്‍ പങ്കെടുത്ത്‌ വിജയിച്ചിട്ടുണ്ട്‌. ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ പന്തളം ബിജു തോമസിന്‍റെയും ജിസി തോമസിന്‍റെയും പുത്രനാണ്‌. സഹോദരി ജോആന്‍ മേരി തോമസ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.