ഹൂസ്റ്റണ്‍: ഫ്രണ്ട്സ് ഓഫ് പിയര്‍ലാന്റ് മലയാളി കമ്യൂണിറ്റിയുടെ (എഫ്.പി.എം.സി) വാര്‍ഷികാഘോഷം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നവംബര്‍ രണ്ടിന് ഹൂസ്റ്റണിലെ ട്രിനിറ്റി മാര്‍ത്തോമാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വെച്ച് വൈകിട്ട് അഞ്ചുമണിക്ക് നടത്തപ്പെടുന്നു. കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും പിയര്ലാന്റിലും സമീപ പ്രദേശങ്ങളിലും വന്ന് താമസിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ജാതി-മതഭേദമെന്യേ ഒത്തുചേരുവാനും പരസ്പരം അറിയുവാനും, അതോടൊപ്പം വരുംതലമുറയ്ക്ക് കേരള സംസ്കാരം പകര്‍ന്നു നല്‍കുന്നതിനും എഫ്.പി.എം.സി വേദിയൊരുക്കുന്നു. കൂടാതെ അവരിലുള്ള കലാപരമായ വാസനകളെ വളര്‍ത്തിയെടുക്കുന്നതിനുമുള്ള ഒരു വേദിയാണിത്. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി സന്തോഷ് കൈമല (പ്രസിഡന്റ്), ഏബ്രഹാം തോമസ് (സെക്രട്ടറി), ജോഷി മാത്യു (ട്രഷറര്‍), ജയിംസ് ഗ്രിഗറി (രക്ഷാധികാരി) ജിജോ ജോസഫ്, ഷാജി നേരിയപറമ്പില്, ജോര്‍ജി കുരുവിള, ബിജു തോമസ്, അനില്‍ ജനാര്ദ്ദനന്, സീസര്‍ മര്‍ക്കോസ്, രൂപേഷ് അരവിന്ദാക്ഷന്, ഷാജി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. ഈ വാര്‍ഷികാഘോഷത്തില്‍ 150-ല്‍പ്പരം കുടുംബങ്ങളെ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
Comments