You are Here : Home / USA News

ഹൂസ്റ്റണില്‍ മ്യൂസിക്കല്‍ നൈറ്റ് ഒക്‌ടോബര്‍ 18ന്

Text Size  

Story Dated: Tuesday, October 15, 2013 10:38 hrs UTC

ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക ദേവാലയനിര്‍മ്മാണ ധനശേഖരണാര്‍ത്ഥം ഹൂസ്റ്റണ്‍ സരിഗമയുടെ നേതൃത്വത്തില്‍ മ്യൂസിക്കല്‍ നൈറ്റ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഒക്‌ടോബര്‍ 18ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിയ്ക്ക് സ്റ്റാഫോഡ് സിവിക് സെന്റങില്‍ വച്ച് നടത്തപ്പെടുന്ന മ്യൂസിക്കല്‍ നൈറ്റില്‍ ഹൂസ്റ്റണ്‍ സരിഗമയെ കൂടാതെ ഹൂസ്റ്റണിലെ പ്രമുഖ ഇന്ത്യന്‍ നൃത്തവിദ്യാലയങ്ങായ ശ്രീപാദം സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സ്, സുനന്ദ പെര്‍ഫോമിംഗ് ആര്‍ട്‌സ്, ശിങ്കാരി സ്‌ക്കൂള്‍ ഓഫ് റിഥം എന്നിവരും പങ്കുചേരുന്നതാണ്. പ്രമുഖ മജീഷ്യന്‍ ഡെന്നീസ് കാസ്‌ട്രോയുടെ മാജിക് ഷോയും മ്യൂസിക്കല്‍ നൈറ്റിന് മാറ്റുകൂട്ടും. പരിപാടിയുടെ വന്‍ വിജയത്തിനായി റവ.ഫാദര്‍ ജോഷ്വാ ജോര്‍ജ്ജ് ചെയര്‍മാനും, നൈനാന്‍ വെട്ടിനാല്‍ കോര്‍ഡിനേറ്ററുമായി വിപുലമായ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. മ്യൂസിക്കല്‍ നൈറ്റ് വന്‍വിജയമാക്കി തീര്‍ക്കുവാന്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് നൈനാന്‍ വെട്ടിനാല്‍ : 832 681 6877

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.