You are Here : Home / USA News

കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ ഗാന്ധിജയന്തി ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, October 06, 2013 12:10 hrs UTC

മയാമി: കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ രണ്ടാം തീയതി ഡേവി സിറ്റിയില്‍ ഗാന്ധി പ്രതിമ സ്ഥിതിചെയ്യുന്ന ഫാല്‍ക്കണ്‍ പാര്‍ക്കിലെ ഗാന്ധി സ്‌ക്വയറില്‍ വെച്ച്‌ രാഷ്‌ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ നൂറ്റിനാല്‍പ്പത്തിനാലാം ജന്മദിനം ലളിതവും എന്നാല്‍ പ്രൗഢഗംഭീരവുമായ ചടങ്ങുകളോടെ സമുചിതമായി ആചരിച്ചു. മൗന പ്രാര്‍ത്ഥനയ്‌ക്കുശേഷം പ്രസിഡന്റ്‌ ജോണ്‍ തോമസ്‌ (ബ്ലെസന്‍) ഗാന്ധി പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തി. `ഇങ്ങനെ ഒരു മനുഷ്യന്‍ ലോകത്ത്‌ ജീവിച്ചിരുന്നുവെന്ന്‌ വരുംതലമുറ വിശ്വസിക്കില്ല' എന്ന്‌ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീനാല്‍ വിശേഷിപ്പിക്കപ്പെട്ട, തന്റെ ജീവിതദര്‍ശനത്തിലൂടെ ലോകത്തിനും പ്രത്യേകിച്ച്‌ ഭാരത്തിനും വെളിച്ചം പകര്‍ന്നുകൊടുത്ത സത്യാന്വേഷിയായ മഹാത്മാവിന്റെ പൂര്‍ണ്ണകായ പ്രതിമ ഡേവി സിറ്റിയില്‍ സ്ഥാപിതമായതിന്റെ ഒന്നാം വാര്‍ഷികവുംകൂടിയായിരുന്ന 2013 ഒക്‌ടോബര്‍ രണ്ട്‌. അമേരിക്കയിലെ ആദ്യകാല മലയാളി സംഘടികളിലൊന്നായ, ഫ്‌ളോറിഡയിലെ ആദ്യത്തെ മലയാളി സംഘടനയായ ഇപ്പോള്‍ മുപ്പതാം വാര്‍ഷികം ആഘോഷിച്ചുകൊണ്ടിരിക്കുന്ന കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ നേതൃത്വത്തില്‍ 2012-ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ജോയി കുറ്റിയാനി മുന്‍കൈ എടുത്ത്‌ പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ്‌, ഓരോ വിദേശ ഇന്ത്യക്കാരനും അഭിമാനസ്‌തംഭമായി മാറിയ ഈ ഗാന്ധി പ്രതിമ ഫ്‌ളോറിഡയിലെ ഡേവി സിറ്റിയില്‍ സ്ഥാപിക്കുവാന്‍ ഇടയായിത്തീര്‍ന്നത്‌. ഗാന്ധിജയന്തി ആഘോഷങ്ങള്‍ക്ക്‌ പ്രസിഡന്റ്‌ ജോണ്‍ തോമസ്‌ (ബ്ലെസ്സന്‍), അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോയി കുറ്റിയാനി, മത്തായി മാത്യു, മാത്തുക്കുട്ടി തുമ്പമണ്‍, അന്നാമ്മ മാത്തുക്കുട്ടി, ബാബു കല്ലിടുക്കില്‍, മത്തായി വെമ്പാല, ഷാജന്‍ കുറുപ്പുമഠം, സാജന്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.